മീശയ്ക്ക് വയലാർ അവാർഡ് കിട്ടിയതുകൊണ്ടാണോ താടി വേണ്ടാ എന്നു വെച്ചത്..ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ മുപ്പത്ത് വർഷത്തിന് ശേഷം താടി എടുത്ത് മന്ത്രി എംബി രാജേഷ്...'അച്ഛാ പൊളി, എത്രകാലമായി പറയുന്നുയെന്ന് മകൾ..ചോദ്യങ്ങളുമായി വരുന്നവരോട് മന്ത്രി പറയാൻ ഇത്ര മാത്രം...

കഴിഞ്ഞ മുപ്പതു വർഷമായി എം ബി രാജേഷിനെ നാം എല്ലാവരും കണ്ടത് വെട്ടി പിനുക്കിയ തടയിലാണ്.എന്നാൽ ഇന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഹിറ്റായിരിക്കുന്നത്.1992 ലെ ബിരുദാനന്തര ബിരുദകാലത്തെ സ്റ്റഡി ലീവിലാണ് താടി വളര്‍ത്തി തുടങ്ങിയതെന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. പിന്നീടങ്ങോട്ട് സ്റ്റൈലിന്റെ ഭാഗമായി. ഇതിനിടക്ക് ഒരിക്കൽ മാത്രം താടി എടുത്തിരുന്നു, അത് കൊവിഡ് കാലത്ത് നരേന്ദ്രമോദി ആദ്യ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്.
കൊവിഡ് കാലത്ത് താടി കളഞ്ഞപ്പോള്‍ വീട്ടിലിരുന്ന് ഫോട്ടോ എടുത്ത് അയച്ച് കൊടുത്തത് രണ്ടേ രണ്ടു പേര്‍ക്ക് മാത്രമായിരുന്നു. സംഗതി കൊള്ളാമെന്നും അതല്ല കമ്മ്യൂണിസ്റ്റ് ഗൗരവം ചോര്‍ന്നെന്നും ഒക്കെ പല തരത്തിലാണ് കമന്റുകൾ. കൗതുകത്തിന് കാര്യമന്വേഷിക്കുന്നവരോട് മന്ത്രിക്ക് പറയാൻ ഇത്രയേ ഉള്ളു. തലേയേക്കാൾ വേഗം താടി നരയ്ക്കുന്നു. മൊത്തത്തിലുള്ള ആ പൊരുത്തക്കേട് പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനോട് താൽപര്യമില്ല. അതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ താടിയങ്ങ് മാറ്റി. 'അച്ഛാ പൊളി, എത്രകാലമായി പറയുന്നു' എന്നായിരുന്നു മകളുടെ പ്രതികരണമെന്ന് എംബി രാജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha





















