സമൂഹ മാധ്യമങ്ങളിലൂടെ കുടുക്കിടും; പ്രമുഖന്മാരുടെ നഗ്ന ദൃശ്യങ്ങളെടുത്ത് ഭീഷണിയും പണം തട്ടിയെടുക്കലും; 25ക്കാരിയുടെ ലീലാവിലാസത്തിൽ കുടുങ്ങിയത് നേതാക്കളും വിഐപികളും; പൊളിച്ചടുക്കിയത് ഇങ്ങനെ

വീണ്ടും ഹണിട്രാപ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖർ ‘ഹണിട്രാപ്പിൽ’ കുടുങ്ങിയിരിക്കുകയാണ്. പ്രമുഖരിൽ നിന്നും പണം തട്ടിയ യുവതി ഒടുവിൽ പോലീസിന്റെ പിടിയിലായിരിക്കുകയാണ് . എന്ന 25 ക്കാരിയാണ് അറസ്റ്റിലായത് . ഖണ്ഡാഗിരി പൊലീസ് ആണ് പ്രതിയായ യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോൺ, രണ്ടു പെൻഡ്രൈവ്, ഡയറി എന്നിവ പോലീസ് പിടിച്ചെടുക്കുകയുണ്ടായി.
എന്നാൽ ഹണി ട്രാപ്പ് കേസിനെ പറ്റിയോ ഹണിട്രാപ്പിൽ കുരുങ്ങിയവരെക്കുറിച്ചോ മാധ്യമങ്ങളോടു വിശദീകരിക്കാൻ പൊലീസ് തയാറായില്ല. പ്രമുഖ നേതാക്കളും വിഐപികളും ഉൾപ്പെട്ട കേസായത് കൊണ്ട് നടപടികൾ പൊലീസ് രഹസ്യമാക്കിയിരിക്കുകയാണ്. എന്നാണ് വിമർശനം. ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
ഈ യുവതി ഒഡിയ സിനിമയിലെ പ്രമുഖ നിർമാതാവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു പണം തട്ടാനും ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട് . എന്നാൽ അർച്ചന ഒറ്റയ്ക്കല്ല ഈ കൃത്യം ചെയ്തതതെന്നും സ്ത്രീകളടക്കമുള്ള വൻ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖരെ അർച്ചന കുടുക്കുന്നത് .
വേഗത്തിൽ അടുപ്പമുണ്ടാക്കി സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യും. പിന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. അർച്ചനയുടെ ഭർത്താവ് ജഗബന്ധു ഛന്ദിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഈ ഇടയ്ക്ക് ആയിരുന്നു മലയാളികൾ മറ്റൊരു ഹണി ട്രാപ്പ് സംഭവത്തിന് സാക്ഷ്യം വഹിച്ചത് .
ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ വീഴ്ത്തി തട്ടിക്കൊണ്ടുപോയി പണവും ആഭരണവും കാറുമെല്ലാം തട്ടിയെടുത്ത ഇന്‍സ്റ്റഗ്രാം താരദമ്പതികളാണ് കുടുങ്ങിയത്. . ഇൻസ്റ്റഗ്രാം ഹീറോസായ ദേവുവും ഗോകുല്‍ ദീപും ചേർന്ന് നിരവധി ആരാധകരെ വരുതിയിലാക്കിയിരുന്നു. വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്.
https://www.facebook.com/Malayalivartha





















