വനിതാ കംപാർട്ട്‌മെന്റിൽ സീറ്റിന് വേണ്ടി സ്ത്രീകൾ തമ്മിൽ കൂട്ടയടി; മുടി പിടിച്ച് വലിച്ച് ഇടി തുടങ്ങിയതോടെ, പ്രശ്നം പരിഹരിക്കാൻ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദ്ദനം

മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റിന് വേണ്ടി വനിതാ കംപാർട്ട്‌മെന്റിൽ സ്ത്രീകൾ തമ്മിൽ കൂട്ടയടി. താനെ-പൻവേൽ ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ടുമെന്റിനുള്ളിലാണ് കൂട്ടയടി നടന്നത്. സംഭവത്തിൽ പ്രശ്നം പരിഹരിക്കാൻ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കും മർദ്ദനമേറ്റു. ടർബെ സ്റ്റേഷന് സമീപത്ത് എത്തിയപ്പോൾ സീറ്റിനെച്ചൊല്ലി മൂന്ന് സ്ത്രീ യാത്രക്കാർ തർക്കത്തിലായി.
സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ അവിടെ ഇറങ്ങേണ്ട യാത്രക്കാരി മറ്റൊരു സ്ത്രീയെ സീറ്റിലിരിക്കാൻ അനുവദിച്ചു. എന്നാൽ, മൂന്നാമതൊരു സ്ത്രീയും അതേ സീറ്റിൽ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ മൂന്ന് സ്ത്രീകൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.
തർക്കം പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. സ്ത്രീകൾ പരസ്പരം മുടിവലിക്കുന്നത് വിഡീയോയിൽ കാണാം. തർക്കം തടയാൻ ശ്രമിച്ച ശാരദ ഉഗ്ലെ എന്ന വനിതാ കോൺസ്റ്റബിളിനാണ് മർദ്ദനമേറ്റത്. കൂടുതൽ സ്ത്രീകൾ വിഷയത്തിൽ ഇടപെട്ടതോടെ പ്രശ്നം വഷളാവുകയായിരുന്നു.
https://www.facebook.com/Malayalivartha





















