ഉറങ്ങിക്കിടന്ന രമേശിനെ കമ്പിവടി കൊണ്ട് തുടരെ തലക്കടിച്ചു: മരണം ഉറപ്പാക്കിയ ശേഷം, അതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കി:- സ്ഥിരം മദ്യപാനിയായ പ്രതി പിടിയിലായത് വനത്തിനുള്ളിൽ നിന്ന് :- കൊലപാതകം സ്വത്ത് തർക്കത്തെ തുടർന്ന്

മറയൂരില്‍ യുവാവിനെ അതിക്രൂരമായി ബന്ധു കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്. കൃത്യത്തിനൊടുവിൽ വനത്തിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. മറയൂര്‍ തീര്‍ഥമല കുടിയില്‍ രമേശി(27)നെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയായ സുരേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പോലീസ് ഇടപെട്ട് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയിരുന്നു.
എന്നാല്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഇയാള്‍ മദ്യപാനം തുടര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലും സുരേഷും രമേശും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. ബന്ധുക്കളായ ഇരുവര്‍ക്കും കമ്പിളിപ്പാറയില്‍ ഭൂമിയുണ്ട്. ഇതില്‍ സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സുരേഷ് ബന്ധുവായ രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന രമേശിനെ കമ്പിവടി കൊണ്ട് നിരന്തരം തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















