തിരക്കുകൾ ഒഴിഞ്ഞ കോടിയേരി വീട്ടിൽ ആശ്വസിപ്പിക്കാൻ ഉമ്മൻ ചാണ്ടിയെത്തി... കോടിയേരിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഉമ്മൻ ചാണ്ടി..ബിനീഷിനെ ചേർത്തുപിടിച്ച് ഉമ്മൻചാണ്ടി.. രാഷ്ട്രീയത്തിലുപരിയായ വ്യക്തിബന്ധം താനുമായി കോടിയേരിക്കുണ്ടായിരുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു...വളരെ അപ്രതീക്ഷിതമാണ് ഈ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു...

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുൻ മന്ത്രി കെ.സി.ജോസഫ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് എന്നിവർക്കൊപ്പം കോടിയേരി മുളിയിൽനടയിലെ വീട്ടിൽ ഉമ്മൻചാണ്ടി എത്തിയത്.
കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരോട് ഉമ്മൻചാണ്ടി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉമ്മൻചാണ്ടി എത്തുമ്പോൾ സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള ഉമ്മൻചാണ്ടിയെ, ബിനീഷ് കൈപിടിച്ചാണ് കാറിൽ കയറ്റിയത്.
രാഷ്ട്രീയത്തിലുപരിയായ വ്യക്തിബന്ധം താനുമായി കോടിയേരിക്കുണ്ടായിരുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വളരെ അപ്രതീക്ഷിതമാണ് ഈ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി.അരവിന്ദാക്ഷൻ, നേതാക്കളായ വി.എ.നാരായണൻ, സജീവ് മാറോളി, കെ.ശിവദാസൻ, സന്തോഷ് കണ്ണവെള്ളി, എ.ആർ.ചിന്മയി തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















