കോഴിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരുക്ക്, നിയന്ത്രണം വിട്ടെത്തിയ ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു

കോഴിക്കോട് കുന്ദമംഗലം ചൂലാംവയലില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ടെത്തിയ ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കണ്ണൂരില്‍ നബിദിന റാലിക്കിടെയുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. തോട്ടട കുറുവ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് റാഫിയുടെ മകന്‍ റാസിലാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ റാലിക്കിടെ നിയന്ത്രണം വിട്ട ബൈക്ക് കുറുവ സ്റ്റോപ്പിനടുത്തുള്ള മതില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റാസിലിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha


























