ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ടു; ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞു; ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഈ സംഭവമുണ്ടായത്; താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു; ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നു; ശിവശങ്കറിനെ കുറിച്ച് ആത്മകഥയിൽ സ്വപ്‍ന പറഞ്ഞത് കേട്ടോ?

സ്വർണ്ണ കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ എഴുതിയിരിക്കുകയാണ് നിർണ്ണായകമായ പല വെളിപ്പെടുത്തലുകളും സ്വപ്ന ആ പുസ്തകത്തിൽ നടത്തിയിരിക്കുകയാണ്. ശിവശങ്കറും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സ്വപ്‌ന പറഞ്ഞിരിക്കുന്നത്. ചെന്നൈ ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ താലിചാർത്തി എന്ന് ആത്മകഥയിൽ സ്വപ്‍ന പറഞ്ഞിരിക്കുന്നു.
ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ടു. ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഈ സംഭവമുണ്ടായത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു എന്നാണ് സ്വപ്‍ന വെളിപ്പെടുത്തിയിരിക്കുന്നത് .
വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തപ്പോൾ ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വാപന ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിൽ മുഖ്യമന്ത്രിക്കെതിരെയും സ്വർണ്ണ കടത്ത് കേസിനെ കുറിച്ചുമൊക്കെ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ സ്വപ്ന നടത്തിയിട്ടുണ്ട്. സർക്കാരിന്റെ പേര് കേസിലേക്ക് വന്നതോടെ കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം സ്വപ്ന സുരേഷ് അയച്ചിരുന്നു. എന്നാൽ ആ ശബ്ദ സന്ദേശത്തെ കുറിച്ച് സ്വപ്ന വെളിപ്പടുത്തൽ തന്റെ ആത്മകഥയിലൂടെ നടത്തിയിരിക്കുകയാണ്.
താൻ അന്ന് റിക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നുവെന്നു സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നു. അധികാരം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടതു തന്റെ കൂടി ആവശ്യമാണെന്നും വിശ്വസിപ്പിച്ച് ഓഡിയോ റിക്കോർഡ് ചെയ്യിക്കുകയായിരുന്നുവെന്നാണ് സ്വപ്‌ന തന്റെ ആത്മകഥയിൽ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha


























