Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പോലീസില്‍ നിന്നും കാണാതായ ആയുങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കിട്ടിയോ കേന്ദ്ര ഏജന്‍സികള്‍ കളത്തില്‍

10 OCTOBER 2022 07:24 PM IST
മലയാളി വാര്‍ത്ത

More Stories...

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കേരള പോലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരും ചാരന്മാരുമുണ്ടെന്ന് തെളിഞ്ഞതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടു പണിയായി. പോപ്പുലര്‍ ഫ്രണ്ടിന്റെ അടിവേര് പിഴുതെടുത്ത് വാരിവലിച്ചെറിഞ്ഞ കേന്ദ്ര ഏജന്‍സികള്‍ അവരെ പൂണ്ടടങ്ങും പൂട്ടാന്‍ തന്നെ ഇറങ്ങിയിരിക്കുകയാണ്. കൂട്ടത്തില്‍ കേരളത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ക്ക് നേരെയും അന്വേഷത്തിന്റെ കുന്തമുനകള്‍ പാഞ്ഞ് അടുക്കുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. അതിലുമേറെ ഗൗരമായ കാര്യം കേരള പോലീസിലുണ്ടെന്ന ഇന്റലിജന്‍സ് വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പോലീകാരെ സംസ്ഥാന സര്‍ക്കര്‍ വെള്ളപൂശിയെങ്കിലും കേന്ദ്രഏജന്‍സികള്‍ വിടുന്ന ലക്ഷണമില്ല. പോലീസ് സേനയില്‍ നിന്ന് കാണാതായ 25 തോക്കുകളും 12061 വെടിയുണ്ടകളും പോപ്പുലര്‍ ഫ്രണ്ടിന്റെ കൈകളിലെത്തിയോയെന്നുള്ള അന്വേഷണത്തിലേയ്ക്ക് കേന്ദ്ര ഏജന്‍സികള്‍ കടക്കുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്.

.2019 ലെ സിഎജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കൂടുതല്‍ അനവേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് സേനയില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായത് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ഏജന്‍സികള്‍ വിവര ശേഖരണം ആരംഭിച്ചു കഴിഞ്ഞു. കാണാതായ വെടിക്കോപ്പുകള്‍ ദേശവിരുദ്ധ ശക്തികളുടെ പക്കല്‍ എത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്.

സംസ്ഥാനത്തെ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും പിടിച്ചുലച്ച സിഎജി റിപ്പോര്‍ട്ടാണ് 2019ല്‍ പുറത്തു വന്നത്. പോലീസിന്റെ പക്കല്‍ ഉണ്ടായിരുന്ന ആയുധങ്ങളില്‍ 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാതായെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ വിവരം പുറത്തറിയാതിരിക്കാന്‍ പൊലീസ് വാര്‍ത്ത മൂടി വച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. റിപ്പോര്‍ട്ട് വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണങ്ങള്‍ ആ സമയത്ത് ഉയര്‍ന്നിരുന്നു. സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്നും തോക്കുകള്‍ കാണാതായിട്ടില്ലെന്നും 3000 വെടിയുണ്ടകള്‍ മാത്രമാണ് കാണാതായതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ക്രൈം ബ്രാഞ്ച് നല്‍കിയത്.

റിപ്പോര്‍ട്ടുകള്‍ രണ്ടും രണ്ടു കാര്യങ്ങള്‍ പറയുമ്പോള്‍ യഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്ന് പരിശോധിക്കുകയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം. വളരെ ഗുരുതരമായ വിവരങ്ങള്‍ അടങ്ങിയതാണ് സി എ ജി റിപ്പോര്‍ട്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നുണ്ട്. പൊലീസ് സേനയിലെ തോക്കുകളും വെടിയുണ്ടകളും കാണാതായ വിവരം പുറത്തുപോകാതിരിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ പരമാവധി ശ്രമിച്ചുവെന്നുള്ള സിഎജി റിപ്പോര്‍ട്ട് പരാമര്‍ശത്തെ വളരെ ഗൗരവത്തോടെയാണ് ആയുധ ശേഖരത്തിലെ കുറവ് പൊലീസിന് അറിയാമായിരുന്നിട്ടും അതിന് കാരണക്കാരായ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം മൂടിവെക്കാനാണ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചതെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലാണ് ആയുധങ്ങളുടെയും കാട്രിഡ്ജുകളുടെയും സ്റ്റോക്കില്‍ കുറവു കണ്ടത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ ആഴ്ചയിലൊരിക്കലെങ്കിലും അവ പരിശോധിക്കുകയും, സ്റ്റോറില്‍ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യത അതിനായി സൂക്ഷിച്ചിട്ടുള്ള ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണമെന്നുള്ള നിര്‍ദ്ദേശം നേരത്തെ നിലവിലുണ്ടായിരുന്നു. കമ്പനി കമാന്‍ഡര്‍ അല്ലെങ്കില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മാസത്തിലൊരിക്കല്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് റൂമില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും അതിനായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതുപോലെതന്നെ പൊലീസ് സൂപ്രണ്ട് അല്ലെങ്കില്‍ കമാന്‍ഡന്റ് ആറുമാസത്തിലൊരിക്കല്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഈ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആയുധങ്ങളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത്. രാജ്യവിരുദ്ധ ശക്തികളുടെ പക്കല്‍ ഈ ആയുധങ്ങള്‍ എത്തിയിട്ടുണ്ടോ എന്ന ആശങ്കയിലാണ് ആഭ്യന്തര വകുപ്പ്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക കൂടി ചെയ്തതോടെ ഈ ആശങ്കകള്‍ക്ക് വലിപ്പം വച്ചിരിക്കുകയാണ്. ഇതുകൊണ്ടാണ് ഈ ആയുധങ്ങള്‍ നിയമവിരുദ്ധ ശക്തികളുടെ കൈകളില്‍ എത്തിയിട്ടുണ്ടോ എന്ന പരിശോധനയുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കേരള പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഈ ആശങ്കകള്‍ക്ക് ബലം വച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മുഖ്യന്റെ വിദേശ ടൂര്‍ കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ നാടൊട്ടുക്കും അരിച്ചു പെറുക്കും. കേരള പോലീസ് അന്വേഷണം മതിയാക്കിയ തോക്കുകളും തിരകളും കേന്ദ്ര ഏജന്‍സി പൊക്കിയെടുത്താല്‍ കേരള പോലീസിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു  (22 minutes ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (39 minutes ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (54 minutes ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (1 hour ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (1 hour ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (1 hour ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (2 hours ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (2 hours ago)

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (2 hours ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (2 hours ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (2 hours ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (6 hours ago)

Malayali Vartha Recommends