അറുത്ത് ചീറ്റുന്ന ചോര വിശ്വാസം... നിരോധന ബില്ലില്‍ അടയിരിക്കുന്ന സര്‍ക്കാര്‍.... പോലീസിന് അല്പം ആശ്വസം

ഉലയൂതുന്നു പണിക്കത്തി
കൂട്ടുണ്ട്
ചോര പൊടിയും
പാടില്ല എന്നു
മനസ് പറയുന്നു...
ഈ വരികളില്‍ കൊലക്കത്തി ഉണര്‍ന്നിരിക്കുന്നെന്ന് ആരും തിരിച്ചറിഞ്ഞില്ല. ര്ണ്ട് സത്രീകളെ വെട്ടിനുറുക്കി ചോര ചീറ്റിയപ്പോള്‍ പ്രസാദിച്ചത് ഏത് ദൈവമാണെന്ന് അന്വേഷണത്തിലാണ് മലയാളികള്‍. ദൈവപ്രീതിയുടെ പേരില്‍ രണ്ട് പേരുടെ ജീവന്‍ ബലിയര്‍പ്പിച്ച കേസിലെ പ്രതി ഭഗവല്‍ സിംഗ് ഫെയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളാണ് പറഞ്ഞത്. ഹൈക്കു കവിതകളുടെ പ്രചാരകനായ ഭഗവല്‍ സിംഗിന്റെ ഉള്ളില്‍ ഉറങ്ങികിടന്ന അന്ധവിശ്വാത്തിന്റെയും കൊലപാതക മനസിന്റെയും ആഴങ്ങളറിയാന്‍ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കള്‍ക്കൊന്നുമായില്ല.
അന്ധവിശ്വാസവും പണത്തിനോടുള്ള ആര്‍ത്തിയും അല്പം സൈക്കോ മനസുമാകുമ്പോള്‍ ക്രൂരത ഏതറ്റംവെരയും ആകുമെന്നുള്ളതിനുള്ള തെളിവാണ് പത്തനംതിട്ട ഇലന്തൂരില്‍ കണ്ടത്. അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ ആഭിചാരക്രിയകളും ദുരാചാരങ്ങളും പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍ . ധനസമ്പാദനത്തിന് ആഭിചാര ക്രിയകള്‍ നടത്തികൊടുക്കാമെന്ന് ഫെയ്‌സ്ബുക്ക് വഴിയാണ് ഷാഫി എന്ന മുഹമ്മദ് ഷിഹാബ് പ്രചരണം നടത്തിയത്.
ഷാഫി ശ്രീദേവിയെന്ന പേരില്‍ ഫെയ് അക്കൗണ്ട് തുടങ്ങി ഭഗവല്‍ സിംഗുമായി ബന്ധപ്പെടുകയായിരുന്നു. റഷീദ് എന്നുപേരുള്ള സിദ്ധനെ കണ്ടാല്‍ സമ്പത്ത് കുന്നുകൂടുമെന്നും അയ്യാള്‍ സിംഗിനെ വിശ്വസിപ്പിച്ചു. റഷീദ് എന്ന പേരില്‍ ഷാഫി തന്നെയാണ് എിയത്. നരബലിയ്ക്കായി ലോട്ടറി കച്ചവടം നടത്തുന്ന സത്രീകളെ ഷാഫിയാണ് എത്തിച്ചത്. ആദ്യത്തെ നരബലിയില്‍ സമ്പത്ത് വരാത്തതില്‍ ഭഗവല്‍ സിംഗ് ഭാര്യയും ഷാഫിയുമായി തെറ്റി. കുടുംബത്തിന്റെ ശാപം കാരണമാണ് ആദ്യത്തെ ബലി ഫലിയ്ക്കാത്തത്.
ബലി നടത്തിയിട്ടും ലക്ഷങ്ങളും കോടികളും എത്താത്തതിനാലാണ് രണ്ടാമതും ബലി നടത്തിയത്.സ്ത്രീകളെ കട്ടിലില്‍ കെട്ടിയിട്ട് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയെ കൊണ്ട് കഴുത്തറുപ്പിച്ചാണ് കൊലപ്പെടുത്തിയത്. ധനാഭിവൃത്തിയ്ക്കായി ലൈലയെ ഷാഫി ലൈംഗീകമായി ഉപയോഗിയ്ക്കുകയും ചെയ്തു.
ഈ സംഭവത്തിന്റെ അന്വേഷണത്തില്‍ കേരള പോലീസിനെ പ്രശംസിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. കാലടിയില്‍ ലോട്ടറി കച്ചവടത്തിനെത്തിയ റോസ്ലിനെ കാണാനില്ലെന്ന പോലീസ് അന്വേഷണമാണ് രാജ്യത്തെ നടുക്കിയ നരബലിയുടെ ചുരുളഴിച്ചത്. നിസാരമായി അ്‌ന്വേഷണം അവസാനിപ്പിക്കേണ്ടിയിരുന്ന കേസ് പോലീസിന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ കാരണമാണ് സത്യത്തിലേയക്ക് എത്തിയത്.
അന്വേഷണത്തിലൂടെ എത് കേസും തെളിയിക്കാന്‍ കഴിയുമെന്ന് കേരള പോലീസ് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. കുറ്റക്കാരായവരുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളാണ് പല കേസുകളിലും വില്ലനായി മാറുന്നത്. രണ്ട് വീട്ടമ്മമാരുടെ ശരീരാവശിഷ്ടങ്ങളും അസ്ഥികഷ്ണങ്ങളും വാരി പൊറുക്കി പോലീസ് പോയപ്പോള്‍ വിറങ്ങിലിച്ചു പോയ കേരള മനസാക്ഷി ചോദിക്കുന്നു. നവോത്ഥാനം വാരികൂട്ടി കൊണ്ടുവരാന്‍ പുരോഗമന വാദികളെ നിരത്തി നിറുത്തി മതിലും ചുമരും കെട്ടിയവരുടെ സര്‍ക്കാര്‍ അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളും കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.
ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തില്‍ അന്ധവിശ്വാസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ജാതക ജ്യോതിഷികള്‍ മുതല്‍ രോഗശമനക്കാരെ വരെ പിടിച്ചു കെട്ടാനുള്ള നിയം കൊണ്ടു വരണമെന്ന് അന്ന് ഇടതുപക്ഷം ശക്തമായി വാദിച്ചു. പിന്നീട് അതിന് പ്രചാരമോ പിന്‍തുണയോ കിട്ടിയില്ല . എന്നു മാത്രമല്ല പുരോഗമന ഇടതു ചിന്താഗതിക്കാര്‍ സൗകര്യപൂര്‍വ്വം ആഭിചാരക്കാരെയും അന്ധവിശ്വാസികളെയും രഹസ്യമായി പ്രോത്സാഹിപ്പിച്ചു.
ശാസത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യസംഘം, നിരീശ്വര വാദികള്‍ എന്നിവരുടെ സമ്മേളനങ്ങളില്‍ പ്രമേയം പാസാക്കി സ്വയം വായിച്ച് അഭിമാനം കൊണ്ടിരുന്ന നാളുകളാണ് പിന്നീട് വന്നത്. മന്ത്രവാദത്തിന്റെ പേരില്‍ കോഴിക്കോട് കുട്ടിയുടെ കാല് പൊള്ളിച്ചപ്പോഴും, ബന്ധുക്കള്‍ പത്ത് വയസുകാരിയെ സിദ്ധന് ലൈംഗീക പൂജയ്ക്ക കൈമാറിയപ്പോഴും കേരളം ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ദുരാചാരങ്ങള്‍ നിയന്ത്രിക്കണം.
ഉമ്മന്‍ചാണ്ടിയുടെയും , വി.എസ്.അചന്യുതാനന്ദന്റെ കാലത്തും ദുരാചാര ദൂരീകരണ ബില്ല് തയ്യാറാക്കാന്‍ കമ്മിറ്റികളുണ്ടാക്കിയെങ്കിലും പാതിവഴിയില്‍ നിലച്ചു. മുക്കിന് മുക്കിന് ജ്യോതിഷശിരോമണികളും . ജ്യോതിഷ രത്‌നങ്ങളും വ്യാജ ഡോക്ടറേറ്റ് ബിരുദങ്ങളുമായി സാധാരണക്കാരെ പറ്റിച്ച് പണം പിഴിയുന്നുണ്ട്. രോഗശാന്തി ശ്രുശ്രൂഷകരായി കരിസ്മാറ്റിക് പ്രസംഗങ്ങളിലൂടെ അദ്ഭുത രോഗശാന്തി വിദഗദ്ധന്‍മാരായി കോടികള്‍ കൊയ്യുന്നവരും, മുല്ലാക്കമാരായും, കബറടി സ്ഥാനീയരായും ആഭിചാര കര്‍മ്മങ്ങളിലൂടെ ഇത്തരം ഹീനപ്രവൃത്തികളില്‍ ഏര്‍പ്പെട്ടു കൊണ്ടേയിരിക്കുന്നു.
ആഭിചാര കര്‍മ്മികളും ഏറ്റവും കുറഞ്ഞ തുക പതിനായിരമാണ്. കര്‍മ്മത്തിന്റെ എണ്ണവും പേരും പറഞ്ഞ് തുകയുടെ ഗ്രാഫ് മുകളിലേയ്ക്ക് ഉയരും. നികുതി നല്കുകയോ മറ്റ് കണക്കുകള്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ അവസരമില്ലാതെയാണ് ഇത്തരക്കാര്‍ക്ക് പണം വാരുന്നത്. ദക്ഷിണയെന്ന ഓമന പേരില്‍ കോടികളും ലക്ഷങ്ങളും ഇവര്‍ കൈപറ്റി പാവങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. കോഴി, ആട്, പോത്ത് ഇങ്ങനെ നീളുന്ന ബലികള്‍ ഒടുവില്‍ മനുഷ്യനിലും. കൂട്ടക്കുരുതു എന്നൊക്കെ ഇതിെ പറയാം .
ഇത് കേരളത്തിലെ മാത്രം സംഭവമല്ല. ഉത്തര്‍ പ്രദേശില്‍ അഞ്ചര വയസുള്ള കുഞ്ഞിനെ അറുത്ത് കൊന്നശേഷം ചോരയില്‍ അരി കുഴച്ചെടുക്കാന്‍ അമ്മയേയാണ് ആക്രൂരനായ മന്ത്രവാദി എല്‍പിച്ചത്. കുഞ്ഞിന്റെ ശരീരംര കഷ്ണങ്ങളായി നിലത്തു കിടന്ന് പിടിയുമ്പോള്‍ ഏത് ദൈവപ്രീതിയ്ക്കാണ് ആ അമ്മ ചോരയില്‍ അരി കുഴച്ചെടുത്തത്. ഒടുവില്‍ പോലീസ ്പിടിയിലാകുമ്പോള്‍ മന്ത്രവാദിയുടെ ഉപദേശ പ്രകാരമാണ് എല്ലാം ചെയ്തതെന്ന അമ്മ പറഞ്ഞെങ്കിലും ആ മാതൃത്വത്തിന് കുഞ്ഞിനോട് എന്ത് വികാരമാണുണ്ടായിരുന്നതെന്ന സംശയം ബാക്കി.
രണ്ട് സത്രീകളെ തട്ടികൊണ്ടുപോയി കഴുത്തറുത്ത് കൊന്ന് ആഭിചാരം നടത്തിയ സംഭവം വീണ്ടും കേരളത്തില്‍ ആഭിചാരക്രിയകളുടെ ചര്‍ച്ചയ്ക്കിടയാക്കും. കോഴി, ആട്, പശു, പോത്ത് എന്നിവയൊന്നും ആഭിചാരക്രയകള്‍ക്കായി പരസ്യമായോ രഹസ്യമായോ കൊല്ലാന്‍പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്. നിയമം കര്‍ശനമാകാത്തതുകൊണ്ട് വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ഇപ്പോഴും കൊല്ലും കൊലയും നടക്കുന്നുണ്ട്.
പുരോഗമന ചിന്താഗതിക്കാരും ഭൗതിക വാദികളുമെന്ന കമ്മ്യൂണിസ്റ്റ് ആശയഗതി വയറ്റിപിഴപ്പിന്റെ ഭാഗമായി മാറുന്ന കാഴ്ചയാണ് കാലം കാണിച്ചു തരുന്നത്. തലയില്‍ മുണ്ടിട്ട് ആരാധനാലയങ്ങള്‍ കയറിയിറങ്ങുന്ന രാഷട്രീയക്കാരുടെ എണ്ണം കൂടുതലാണ്. ഇടതുപക്ഷക്കാരാകട്ടെ ഭാര്യയേയും മക്കളേയും ആരാധനാലയങ്ങളിലും ആള്‍ദൈവ സന്നിധികളിലും പറഞ്ഞ് വിട്ട് പുറത്ത് ഭൗതീകവാദം പഠിപ്പിക്കും. അന്ധവിശ്വാസ നിരോധനം നിയമം നടപ്പിലായാല്‍ മതങ്ങളെയോ ജാതികളെയോ കടന്നുപിടിക്കുമോയെന്ന് ഇടതു സര്‍ക്കാരിന് ഭയമാണ്.
എല്ലാറ്റിനേക്കാളുമുപരി ആള്‍ദൈവങ്ങളുടെ അടിത്തറ മാന്തി പൊളിക്കുന്നതാകുമോയെന്നും ഭയക്കുന്നു. ചെറുതും വലുതുമായ മുന്നൂറിലധികം ആള്‍ദൈവങ്ങള്‍ കൊച്ചു കേരളത്തില്‍ തന്നെയുണ്ട്. സ്വയം ആരാധനാലയങ്ങളും ഖബറടികളും സൃഷ്ടിച്ച് പലവിധ മാന്ത്രിക താന്ത്രിക വിദ്യകളിലൂടെ പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും പറ്റിപ്പ് നടത്തി കൊണ്ടിരിക്കുന്നു. സര്‍ക്കാരേ പത്തനംതിട്ടയില്‍ നിന്നും ഉയര്‍ന്ന നരബലിയുടെ അലയൊലികള്‍ കെട്ടടങ്ങുമ്പോള്‍ അടുത്ത വിഷയത്തിലേയ്ക്ക് വഴുതി വീഴും .
എന്നാല്‍ ഓരോ മാളങ്ങളിലും ഒളിച്ചിരുന്ന് എന്നാല്‍ പരസ്യമായി പൊതുജനത്തെ പറ്റിക്കുന്ന ഇത്തരം കൂടോത്രക്കാരെ നിയമത്തിനുള്ളില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അതീവ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മൂര്‍ച്ച കൂട്ടിയ കൊടുവാളുകളും ഉലയൂതി പെരുപ്പിച്ച വ്യാജ ദൈവീക ശക്തികളും തലങ്ങും വിലങ്ങും ആചാര പാരമ്പര്യ പെരുമയുടെ പേരില്‍ പറ്റിപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. നേരിട്ട് നടത്തുന്ന ആഭിചാര ക്രിയകള്‍ക്ക് പുറമേ ശ്ത്രുവിനെ വകവരുത്താനും, അപകടമുണ്ടാകാനും നടത്തുന്ന കൂടോത്രങ്ങളും സര്‍വ്വസാധാരണമാണ്.
കോഴിതല അറുത്തും, പൂച്ച കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും ,നാണയ തുട്ടുകളില്‍ രക്തം പുരട്ടിയും നടത്തുന്ന കൂടോത്ര ക്രിയകള്‍ക്ക് ആധുനിക സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ പോലും മാറ്റമില്ല. സിദ്ധന്റെ അല്ലെങ്കില്‍ സിദ്ധയുടെ അടുത്തു പോയി അനുഗ്രഹം വാങ്ങിച്ചാല്‍ പഠിക്കാതെ പരീക്ഷ ജയിക്കാമെന്ന് കുഞ്ഞുങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുന്ന മാതാപിതാക്കളില്‍ നിന്ന് തുടങ്ങണം അന്ധവിശ്വാസ നിരോധനത്തിന്റെ ആദ്യപാഠങ്ങള്‍. മതപരമായ ചടങ്ങുകള്‍ക്ക്ും അത്യാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടതാണ്. ആള്‍ദൈവങ്ങളുടെ കാല്‍കഴുകിയും കെട്ടിപിടിച്ചും ഭരണാധികാരികള്‍ തെറ്റായി വഴികാണിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ന് ജീവിതം.
അന്ധവിശ്വസവും ദുരാചാരവും ലൈംഗീക ചൂഷണത്തിന്റെ മറ്റൊരു വഴിയായി മാറുകയാണ്. പിഞ്ചുകുട്ടികലെ പോലും ആഭിചാരത്തിന്റെ മറവില്‍ അതിക്രൂരമായി ഉപദ്രവിക്കുന്നത് മനുഷ്യത്വ ബോധമുള്ള സര്‍ക്കാരിന് കണ്ടുനില്ക്കാന്‍ കഴിയുമോയെന്ന ചോദ്യം യുക്തവാദികളും പുരോഗമന സംഘടനകളും ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇനിയും ഇത്തരം ആഭിചാര കോമളികളെ വാഴിച്ചുകൂടെന്ന് ശപഥമെടുക്കാന്‍ സര്‍ക്കാര്‍ ഇനിയും വെകിക്കൂട.
https://www.facebook.com/Malayalivartha























