ഭഗവല്‍സിംഗിന്റെ ആദ്യ ഭാര്യയേയും ബലി കൊടുത്തു! ലൈല ഷാഫിയുടെ മുന്‍കാമുകി

നരബലിയും ,മനുഷ്യമാംസം ഭക്ഷണമാക്കിയവരുടെയും വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേരളം കേട്ടുകൊണ്ടിരിക്കുന്നത്. മൂന്നുപേരുടെ അറസ്റ്റോടെ തീരുന്നതോ തീര്‍ക്കാവുന്നതോ അല്ല ഇത്തരം ആഭിചാരകര്‍മ്മങ്ങളും അന്ധവിശ്വസങ്ങളും. കേസില്‍ പിടിയിലായ ഷാഫി, ഭഗവല്‍സിംഗ്, ലൈല എന്നിവരുടെ പൂര്‍വ്വകാല ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ വ്യാപകമാണ്. അവിചാരിതമായി ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ശ്രീദേവി യെന്ന ഫെയ്ക്ക അക്കൗണ്ട് ഷാഫിയായി മാറിയെന്ന് പറയുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
കുതന്ത്രങ്ങളിലൂടെ ഷാഫി ദമ്പതികളെ വീഴ്ത്തിയെന്നാണ് അന്വേഷണ സംഘം നല്കുന്ന ആദ്യ സൂചനകള്‍. എന്നാല്‍ നാട്ടില്‍ മാന്യനും മോട്ടിവേറ്ററുമായി നടക്കുന്ന ഭഗവല്‍ സിങ് പെട്ടെന്ന് ഷാഫിയുടെ കുതന്ത്രങ്ങളില്‍ വീഴാന്‍ സാധ്യതയില്ലെന്ന നാട്ടുകാരുടെ സംശയത്തിന് നിരവധി കാരണങ്ങളുണ്ട്. ഭഗവല്‍ സംഗിന്‍െര ആദ്യ ഭാര്യ മാനസിരോഗത്തിന് ചികിത്സയിലായിരുന്നു. മാനസിക രോഗിയായി അവരെ മറ്റുള്ളവരുടെ മുന്നില്‍ ചിത്രീകരിക്കാന്‍ ഭഗവല്‍സിംഗ് അമിതാവേശം കാട്ടിയിരുന്നതായി പറയപ്പെടുന്നു.
ആദ്യഭാര്യയുടെ മരണത്തില്‍ ദുരൂഹതകള്‍ ഇപ്പോള്‍ നാട്ടുകാര്‍ ചര്‍ച്ച ചെയ്യുന്നു. പോലീസ് അന്വേഷണത്തിലും അത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഭാര്യയില്‍ ഒരുമകളുണ്ട്. മകളുടെ ചെറുപ്രായത്തിലാണ് അമ്മ മരിക്കുന്നത്. അമ്മയുടെ മരണശേഷം ഭഗവല്‍സിംഗ് മകളുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അതിനുശേഷമാണ് ലൈല ഭഗവല്‍സിംങിന്റെ ജീവിതത്തിലേയ്ക്ക് വന്നത. ഇവര്‍ക്ക രണ്ട് മക്കളുണ്ട്. രണ്ടുപേരും വിദേശത്താണ്.
ആദ്യഭാര്യ മരിക്കുന്നതിന് മുന്‍പ് ഭഗവല്‍സിംഗിന് ലൈലയുമായി ബന്ധമുണ്ടായിരുന്നെന്നാണ് പരിസരവാസികളില്‍ ചിലരുടെയെങ്കിലും അഭിപ്രായം. ലൈലയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആദ്യഭാര്യയെ ഒഴിവാക്കിയതെന്നും അന്ന പ്രചരിച്ചിരുന്നു. എന്നാല്‍ സൗമന്യം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനുമായിരുന്ന ഭഗവല്‍ സിംഗിനെ കുറിച്ച് അധികമാരും ചര്‍ച്ച ചെയ്തിരുന്നില്ലെന്നതാണ് വാസ്തവം.
ബലിയും നരഭോജനവും ഇത് ആദ്യമായിട്ടാണോയെന്നതാണ് ഏവരും ഉന്നയിക്കുന്ന ചോദ്യം. ലൈലയാണ് കഴുത്തറുത്ത് രക്തം ചീറ്റിച്ചതെന്നാണ് കിട്ടുന്ന വിവരം . സിദ്ധനെന്ന് അവകാശപ്പട്ടിരുന്ന ഷാഫിയുടെ സാന്നിധ്യത്തില്‍ ലൈല കഴുത്തറക്കാന്‍ ധൈര്യം കാട്ടിയെങ്കില്‍ അവര്‍ക്ക് ഈ മേഖലയില്‍ മുന്‍പരിചയമുണ്ടാകാമെന്ന സംശയം സ്വാഭാവികം. ലൈലയും തട്ടിപ്പുവീരന്‍ ഷാഫിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നതായും ഷാഫിയ്ക്ക് പല സത്രീകളുമായി ബന്ധമുണ്ടാക്കി കൊടുത്തതും ലൈലയാണെന്നാണ് പുതിയ കണ്ടെത്തല്‍.
ലൈലയും ഷാഫിയും തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണോ ഭഗവല്‍സിംഗിനെയും നരബലിയില്‍ എത്തിച്ചതെന്നും പറയപ്പെടുന്നു. നാട്ടില്‍ എല്ലാവരോടും ലൈലയും സൗമ്യമായാണ് പെരുമാറിയിരുന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള ഫാമിലി അടുത്തകാലത്തായി അല്പം ബുദ്ധിമുട്ടിലായിരുന്നു. അതിന് നരബലി നടത്തിയാല്‍ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിയ്ക്കുമെന്ന് സിദ്ധന്‍ പറഞ്ഞത് വിശ്വസിച്ച് ഭഗവല്‍സിങ്ങ് ഇറങ്ങിപുറപ്പെട്ടെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വെളിപ്പെടുന്നത്.
ഷാഫി വര്‍ഷങ്ങളോളം ലൈലയെ കൊണ്ടു നടന്നതായും ,ഷാഫി കേസുകളില്‍ അകപ്പെട്ടതോടെ ലൈല അയ്യാളെ കളഞ്ഞുവെന്നു. അതിനിടയിലാണ് സിംഗുമായി ബന്ധം സ്ഥാപിച്ചത്. സിംഗുമായി ബന്ധം സ്ഥാപിച്ച് ആദ്യഭാര്യയെ ഒഴിവാക്കി കളഞ്ഞു. പിന്നീട് ഷാഫി ലൈലയെ തേടിപിടിച്ച് എത്തുകയായിരുന്നു. ലൈലയുമായി വീണ്ടും ബന്ധം സ്ഥാപിച്ച ഷാഫി ഭഗവല്‍സിംഗിനെ തന്റ കഴിവുകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.
എന്നാല്‍ നരബലിയ്ക്കും , മാംസഭോജനത്തിലും ഭഗവല്‍സിംഗിനെ എത്തിച്ചത് ലൈലയുടെ തലയണ മന്ത്രമാണെന്നാണ് നിഗമനം. സിംഗ് ഉള്ളപ്പോഴും ഇല്ലാത്തപ്പോളും എത് നേരത്തും ഷാഫിയ്ക്ക് ആ വീട്ടില്‍ വരാവുന്ന സ്വാന്ത്ര്യം ഉണ്ടാക്കിയെടുത്തു. ഷാഫിയുടെ രഹസ്യ കേന്ദ്രങ്ങളില്‍ ലൈല നിരവധി തവണ പോയതായും പലരോടും ഭാര്യയെന്ന് പരിചയപ്പെടുത്തിയിട്ടുമുണ്ട്.
ലൈലയേയും കൊണ്ടുള്ള യാത്രകളിലാണ് ഭഗവല്‍സിംഗിനെ വീഴ്ത്താനുള്ള ഗൂഡാലോചനകള്‍ നടത്തിയത്. ശ്രീദേവിയെന്ന പേരില്‍ അക്കൗണ്ട് തുറന്ന് കൊടുത്തതും അതില്‍ ഭഗവല്‍സിംഗിനെ ഫ്രണ്ട് ആക്കിയതും ലൈലയാണ്. തുടര്‍ന്ന് ഷാഫിയെ എത്തിച്ചതും ലൈലയുടെ കളിയായിരുന്നു. പ്രായാധിക്യമുള്ള ഭഗവല്‍സിംഗിനെ ഒഴിവാക്കാനും ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഷാഫിയുടെ അമിതമദ്യപാനവും , കഞ്ചാവ് ഉപയോഗവും ലൈലയെ പിന്‍തിരിപ്പിച്ചു.
പല രാത്രികളിലും ഷാഫി മദ്യവും മാസവുമൊക്കെയായാണ് എത്തുന്നത്. മൂന്നു പേരും മദ്യപിച്ച് പാതിരാത്രിവരെ കഴിക്കാറുണ്ടെന്നും, പലപ്പോഴും ഷാഫി അവരുടെ വീട്ടില്‍ താമസിക്കാറുമുണ്ട്. ആഭിചാരകര്‍മ്മങ്ങളിലെ നരബലിയക്ക് പിന്നില്‍ ഭഗവല്‍സിംഗിന്റെ നിര്‍ബന്ധമാണോ , അതോ ലൈലയും ഷാഫിയും ആസൂത്രണം ചെയ്ത കൊലപാതകങ്ങളാണോ. അന്വേഷണം പുരോഗമിക്കുന്തോറും കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha























