സൈബറിടങ്ങളില്‍ ചതിക്കുഴികള്‍... നഗ്നത, കൂടോത്രം,പണം, കൊലപാതകം! വ്യാജ പ്രൊഫൈലുകളില്‍ കെഴപ്പുകാരുടെ വിളയാട്ടം

അക്ഷരാഭ്യാസമില്ലാത്തവര്‍ പോലും സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ലോകം വിരല്‍തുമ്പില്‍ ഒതുക്കുന്ന കാലമാണ്. ആറാം ക്ലാസ് വിദ്യാഭ്യാസ മാത്രമുള്ള ഷാഫിയെന്ന നരബലി കേസിലെ പ്രതി ശ്രീദേവി എന്ന പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി രണ്ട് വര്‍ഷമാണ് ഭഗല്‍സിംഗിനെ പറ്റിച്ചത്. സുന്ദരിയായൊരു സത്രീയുടെ ചിത്രം പ്രൊഫൈലില്‍ ചേര്‍ത്ത് ശൃഗാരവും, സെക്‌സും കലര്‍ത്തി നടത്തിയ ചാറ്റിങ്ങില്‍ ഭഗവല്‍സിംഗ് കാമപരവശനായതിന്റെ അനന്തരഫലം കേരളം അറിഞ്ഞുവരുന്നതേയുളളൂ.
വയസ്സാന്‍കാലത്ത് സുന്ദരരൂപത്തില്‍ കണ്ടപെണ്ണിന്റെ ചാറ്റിംഗിലെ സെക്‌സ് കണ്ട് മതിമറന്ന ഭഗല്‍സിംഗിനോട് ഒരിക്കല്‍ പോലും ശ്രീദേവി ഫോണില്‍ സംസാരിച്ചിട്ടില്ല. വാക്കകളിലൂടെ മാത്രം ആസ്വദിച്ച ചാറ്റിംഗുകാരിയെ നേരില്‍ കാണാന്‍ അദ്ദേഹം ഒരുപാട് കൊതിച്ചു. ആ മാനസ രംഭയുടെ കാമസുരഭിലമായ വാക്കുകളില്‍ വിശ്വസിച്ചാണ് ഭഗല്‍സിംഗ് ധനസമ്പാദത്തിനായി ഷാഫിയെ പരിചയപ്പെടുന്നത്.
ഷാഫിയാകട്ടെ ഫെയ്‌സ്ബുക്കില്‍ നരബലിയ്ക്കായുള്ള പരസ്യം നല്കി കാത്തിരിക്കുകയായിരുന്നു. നരബലി കേസിലെ സിദ്ധന്‍ ഷാഫിയ്ക്ക് വിദ്യാഭ്യാസം തീരെ കുറവാണ് എന്നിട്ടും അതിവിദഗ്ദ്ധമായി ശ്രീദേവിയെന്ന സുന്ദര നാമത്തില്‍ എത്രയോപേരെ സുഹൃത്താക്കിയിരിക്കുന്നു. എത്രയോ പേരെ ഇക്കിളിപ്പെടുത്തി ചാറ്റിംഗ് നടത്തി. നന്നായി എഴുത്തും വായനയും അറിയുന്നവര്‍ പോലും സൈബര്‍ ലോകത്ത് തപ്പിതടയുന്ന കാലത്ത് ഷാഫിയെ പോലെ ഒരു കൊടുംക്രമിനല്‍ നടത്തിയത് ആസൂത്രിതതമായ നീക്കമാണ്.
ഐശ്വര്യ ലബ്ദിക്കെന്ന പേരില്‍ രണ്ട സ്ത്രീകളുടെ ജീവനെടുത്ത നരബലി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിലവിലെ അന്വേഷണത്തില്‍ സംഭവങ്ങളുടെ തുടക്കം ഫെയ്‌സ് ബുക്കിലെ വ്യാജ അക്കൗണ്ടെന്നാണ് കണ്ടെത്തല്‍. കേസിലെ പ്രതികളെ പരസ്പരം ബന്ധപ്പെടുത്തിയതും ഈ വ്യാജ അക്കൗണ്ട് വഴിയാണ്.
സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ നിയന്ത്രിക്കാനായി കൊണ്ടു വന്ന നടപടികളൊന്നും ഫലം കണ്ടില്ലെന്ന സൂചനയാണിത്.റിപ്പോര്‍ട്ട് ചെയ്യുന്ന മിക്ക കേസുകളിലും ഫെയ്‌സ് ബുക്ക്, വാടസ് ആപ്പ, ഇന്‍സ്‌ററാഗ്രാം എന്നിവയുടെ പങ്ക് വ്യക്തമാണ്. സംസ്ഥാനത്ത് ഉയരുന്ന പല കേസുകളിലും പ്രധാന വില്ലന്‍ ഫെയ്‌സബുക്കും, വാട്‌സ് ആപ്പും, ഇന്‍സ്റ്റാഗ്രാമുമാണ്.
സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം മുതലെടുത്ത് പീഡനങ്ങളും , പണം തട്ടലും സ്ഥിരം സംഭവങ്ങളാണ് . സോഷ്യല്‍ മീഡിയവഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ലൈഗീക ചൂഷണം നടത്തുന്നതും, മയക്കുമരുന്ന് കരിയര്‍മാരാക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. സൈബറിടങ്ങളിലെ സൗഹൃദത്തിലൂടെ പലരാലും പിച്ചിചീന്തുന്ന പെണ്‍കുട്ടികളും ഇതിന്റെ ഇരകളാണ്.
വ്യാജ പ്രൊഫൈലുകാര്‍ക്ക് സെക്‌സ്, പണം, മയക്കുമരുന്ന് എന്നിവയാണ് പ്രധാന ലക്ഷ്യം. ചിലര്‍ തമാശയ്ക്കും വ്യാജ അക്കൗണ്ടുകള്‍സൃഷ്ടിച്ച് ചാറ്റിംഗ് നടത്തുന്നുണ്ട്.
വ്യാജഫെയ്‌സ് ബുക്ക് ഐഡി വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കി ക്രൂരമായി പീഡിപ്പിച്ച കേസുകളും കൂട്ടത്തിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത എത്രയോ കുട്ടികള്‍ വ്യാജപ്രൊഫൈല്‍ അക്കൗണ്ടികളില്‍ വീണ് പലറാക്കറ്റുകളുടെ കൈകളില്‍പൊട്ടു പോയിരിക്കുന്നു.ഇത്തരം വ്യാജ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ ക്രിമനലുകളാണ് ഒളിഞ്ഞിരിക്കുന്നതെന്ന് പലരം അറിയുന്നത് എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞ ശേഷമായിരിക്കും.
വ്യാജന്മാരായി വിലസുന്നവരുടെ കൂട്ടത്തില്‍ സത്രീകളും സജീവമാണ്. പുരുഷന്‍മാര്‍ കോളെജ് കുമാരികളും, സുന്ദരികളായ വീട്ടമ്മമാരമായാണ് വ്യജ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെടുന്നത്. സത്രീകളാകട്ടെ ഹൈപ്രൊഫൈലുള്ള പുരുഷ കേസരികളുടെ രൂപത്തിലാവും കൂടുതല്‍ പ്രത്യക്ഷപ്പെടുക. മോട്ടിവേറ്റര്‍, സെക്‌സ് തെറാപ്പിസ്‌ററ് തുടങ്ങിയ പല പ്രൊഫൈലുകളിലും സജീവമാണ്.
ഫെയ്‌സ ബുക്കില്‍ ചാറ്റിംഗ് നടത്തുന്ന പലരും വ്യാജ അക്കൗണ്ടുകളിലാണ് കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. കാരണം ഇരയുടെ ഇംഗിതത്തിനനുസരിച്ചുള്ള എല്ലാ ഭോഗങ്ങളും വ്യാജ ചാറ്റുകളില്‍ നിന്നുമാത്രമാണ് ലഭിക്കുന്നത്. സൈബറിടങ്ങളില്‍ പതിയരിക്കുന്ന അപകടങ്ങള്‍ തരിച്ചറിയന്‍ കിട്ടിയ അവസാനത്തെ സംഭവമാകട്ടെ നരബലി.
നരബലി നടത്തി മനുഷ്യമാംസം ഭക്ഷിച്ചവര്‍ യാതൊരു ഭാവഭേദവും കൂടാതെ അടുത്ത ദിവസങങളില്‍ പൊതുജനത്തിന് മുന്നില്‍ ചിരിതൂകി സാധാരണ ജീവിതം നയിച്ചു എന്നത് അതിശയത്തോടെ മാത്രമേ ഊഹിക്കാന്‍ കഴിയൂ. രണ്ട് മനുഷ്യജീവനുകളെ അറുത്തും വെട്ടിയും കെന്ന് കഷ്മങ്ങളാക്കി കുഴിച്ചു മൂടിയിട്ടും അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടര്‍ന്നു. അപ്പോഴും ഭഗവല്‍ സിംഗ് തന്റെ അജ്ഞാത സെക്‌സ് ബോംബ് ശ്രീദേവിയുമായി ചാറ്റിംഗ് നടത്തി കൊണ്ടിരുന്നു.
തന്റെ ഭാര്യയെ തന്റെ മുന്നില്‍ വെച്ച് മറ്റൊരാള്‍ ലൈംഗീകമായി ഉപയോഗിക്കുമ്പോള്‍ അത് നോക്കി നിന്ന് ആസ്വദിക്കുമ്പോഴും ഭഗവല്‍ സിംഗിന്റെ മനസില്‍ തന്റെ സൈബര്‍ കാമുകി ശ്രീദേവിയായിരുന്നു. രണ്ട് അമ്മമാരെ കെട്ടിയിട്ട് ജീവനോടെ അറുത്തുമാറ്റുമ്പോള്‍ അവര്‍ അനുഭിച്ച വേദനയും പിടച്ചിലും ഷാഫിയും ഭഗവല്‍ സിംഗും കണ്ടു നിന്നു. ഇതേ ക്രൂരതയാണ് വ്യാജ അക്കൗണ്ടുകളില്‍ പലതിലും പതിയിരിക്കുന്നത്.
ഭാഗ്യദേവത കടാക്ഷിക്കാന്‍ യോനീരക്തം തളിക്കണമെന്ന സിദ്ധന്റെ വാക്കില്‍ മയങ്ങി സകല ക്രൂരതകള്‍ക്കും കൂട്ടുനിന്ന ഭാര്യയേയും ഭര്‍ത്താവിനെയും സൈബറിടത്തില വലിച്ചുകീറി ചുമരില്‍ തേയ്ക്കുന്ന കാഴ്ചയാണിപ്പോള്‍. ആളുംതരവും നോക്കാതെ സൗഹൃദമുണ്ടാക്കലും ആ സൗഹൃദങ്ങളിലൂടെ കൊള്ളയും ചൂഷണവും പീഡനങ്ങളും തട്ടികൊണ്ടു പോകലുമൊക്കെ നടത്തുന്നവര്‍ കൂട്ടമായിട്ടല്ല ഒറ്റയ്ക്കാണ് ഇരകളെ തേടുന്നതും, വലയിലാക്കുന്നത്. ഓരോ സംഭവങ്ങളും സൈബറിടങ്ങളിലെ അതിഭീകരമായ ചതിക്കുഴികളും അപകടങ്ങളുമാണ് നമുക്ക് കാട്ടി തരുന്നത്.
https://www.facebook.com/Malayalivartha























