പിണറായിക്ക് വിലങ്ങുമായി വിദേശകാര്യ മന്ത്രാലയം... ഇഡിക്ക് പിന്നാലെ കേന്ദ്രവും... കുടുംബത്തിനടക്കം പൂട്ട്... ശിവശങ്കറിനെ ഇട്ടുകൊടുത്ത് മുഖ്യമന്ത്രി മാറി നടന്നു

മുഖ്യമന്ത്രിയുടെ ദുബായ് യാത്രയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്ക് അപേക്ഷിച്ചത്. ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. യാത്രയില്‍ വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് അറിയിച്ചിരുന്നില്ല. വിദേശയാത്രയില്‍ കുടുംബത്തെ ഒപ്പംകൊണ്ടുപോകുമെന്ന കാര്യവും അറിയിച്ചിരുന്നില്ല.
യു.കെ, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതിയും തേടിയിരുന്നു. എന്നാല്‍ ആദ്യം അനുമതി തേടിയതില്‍ ദുബായ് സന്ദര്‍ശനം ഉള്‍പ്പെട്ടിരുന്നില്ല. ഔദ്യോഗിക യാത്രയില്‍ നടത്തിയ കൂടിക്കാഴ്ചയും കരാറുകളും എന്താണ് എന്നും അതിന് ഏതൊക്കെ കാര്യങ്ങളില്‍ കേന്ദ്ര് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തെ സ്വന്തം നിലയില്‍ കൊണ്ടുപോകുന്നതിന് ഒന്നും പറയാന്‍ ഇല്ല. യാത്രയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ യാത്രാ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നതെങ്കില്‍ അത് തെറ്റാണ്. യു.കെ, നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി അവിടെനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമാണ് ദുബായ് സന്ദര്‍ശിക്കുന്നതിനും അനുമതി ആവശ്യപ്പെടുന്ന അപേക്ഷ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നത്. ആ അപേക്ഷയില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി ദുബായില്‍ പോകാൻ ഉറച്ച നിലപാടെടുത്തു.
അതേസമയം, നോര്‍വേ, ലണ്ടന്‍ പര്യടനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയും കുടുംബവും ഇന്നു രാവിലെ ദുബായിലെത്തി. ഔദ്യോഗിക പരിപാടികളൊന്നുമില്ലെങ്കിലും രണ്ടു ദിവസംദുബായില്‍ ചെലവഴിച്ച ശേഷമായിരിക്കും കേരളത്തിലേക്ക് മടക്കം. നഴ്‌സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് യു.കെയില്‍ നോര്‍ക്ക ഒപ്പവച്ചിരിക്കുന്നത് ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുമായാണെന്നും മുരളീധരന്‍ പറഞ്ഞു.
ഇതോടെ മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയിരിക്കുന്നത് എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുമ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച സംഭവിച്ചാലും തുടര്‍ നടപടികളൊന്നും ഉണ്ടാകില്ല. പ്രോട്ടോകോള്‍ ലംഘനമുണ്ടായാലും അതൊരു ഗുരുതര വീഴ്ചയായി കണക്കാക്കാറില്ലെന്നാണ് വിവരം.
അതേസമയം, ജനങ്ങള്‍ പ്രാണ ഭയത്താല്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. റോം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആധുനിക നീറോയാണ് പിണറായി വിജയനെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സംസ്ഥാനം മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി മകളും കൊച്ചുമക്കളുമായിട്ട് കുടുംബസമേതം മറ്റുമന്ത്രിമാരോടൊപ്പം യൂറോപ്പില്‍ കറങ്ങിനടക്കുകയാണ്. വീണ്ടും ജനങ്ങള്‍ അധികാരത്തിലേറ്റി എന്നുളളത് ജനങ്ങളെ ദ്രോഹിക്കാനുള്ള ലൈസന്‍സ് അല്ല. ആരാണ് വിദേശയാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി മുരളീധരന്‍ പറഞ്ഞു
അധ്വാനിച്ചു ജീവിക്കുന്ന പ്രവാസികളുടെ ചെലവിൽ ഉല്ലാസ യാത്ര നടത്തുന്നതാണോ തൊഴിലാളിപ്പാർട്ടിയുടെ മുഖ്യമന്ത്രി ചെയ്യേണ്ടത്?വിദേശ കാര്യങ്ങള്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. സംസ്ഥാനം ഏതെങ്കിലും കരാറില്‍ ഒപ്പിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? ധാരണാ പത്രത്തില്‍ ഒപ്പിട്ടുവെന്നുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വരുന്നത് ഗതികേടാണെന്നും മുരളീധരന്‍ പറഞ്ഞു.
കേരളവും യുകെയും ധാരണാപത്രം ഒപ്പിട്ടു എന്നാണ് പറയുന്നത്. ഭരണഘടനയനുസരിച്ച് വിദേശകാര്യം കേന്ദ്രസർക്കാർ പരിധിയിൽ വരുന്നതാണ്. സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രാനുമതിയില്ലാതെ ഒരു കരാറും ഒപ്പിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തെ ഏതെങ്കിലു റിക്രൂട്ടിങ് ഏജന്‍സിയുമായി നോര്‍ക്ക എന്താ ധാരണപത്രം ഒപ്പിട്ടിണ്ടുാവാം. അല്ലാതെ വിദേശസര്‍ക്കാരുമായി സംസ്ഥാനം ഒരു കരാറിലും ഒപ്പിട്ടിട്ടില്ല.
കഴിഞ്ഞ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 7500 കോടിയുടെ വിദേശനിക്ഷേപം ഉത്തര്‍ പ്രദേശില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ യുപി മുഖ്യമന്ത്രി ഇതുവരെ വിദേശത്തുപോയിട്ടില്ല. അതിനാവശ്യമായ സംവിധാനങ്ങള്‍ അവിടെ ഒരുക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്.
കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല. വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രച്ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചതെന്നും മുരളീധരന്‍ പറഞ്ഞു. നിക്ഷേപമോ, തൊഴിലവസരമോ ലക്ഷ്യമിട്ടല്ല മുഖ്യമന്ത്രി വിദേശത്ത് പോയത്.
ഔദ്യോഗിക യാത്ര എന്ന് പറഞ്ഞ് വിദേശത്തുപോകുന്ന മുഖ്യമന്ത്രി ആ രാജ്യത്തെ സര്‍ക്കാരുമായി ഏതെല്ലാം കരാറില്‍ ഒപ്പിട്ടുവെന്ന് പറയാന്‍ തയ്യാറാവണം. അദ്ദേഹം നടത്തിയ ഔദ്യോഗിക യാത്ര എന്തിന് വേണ്ടിയാണ്? കേരളത്തിലെ ജനങ്ങളുടെ ചെലവില്‍ ഉല്ലാസ യാത്ര നടത്തുന്നതിനോടാണ് തനിക്ക് എതിര്‍പ്പ്, ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും, ഉല്ലാസ യാത്രയല്ലെങ്കില്‍ വിദേശത്ത് എന്തെല്ലാം ധാരണ പത്രത്തില്‍ ഒപ്പിട്ടുവെന്ന് പറയേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മുരളീധരന്‍ പറഞ്ഞു.
വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ 15നു പുലർച്ചെ മടങ്ങിയെത്തും. 2 ദിവസം ദുബായിൽ ചെലവഴിക്കും. ലണ്ടനിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായിലെത്തുന്ന മുഖ്യമന്ത്രി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് താമസിക്കുന്നത്. ദുബായിൽ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളുള്ളതായി അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ടു കേരളത്തിലേക്ക് എത്തും.
വിദേശ പര്യടനത്തിനു ശേഷം 12നു മടങ്ങി എത്തുമെന്നാണു നേരത്തേ പറഞ്ഞിരുന്നതെങ്കിലും പിന്നീടു ദുബായ് സന്ദർശനം കൂടി ഉൾപ്പെടുത്തുകയായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരമുള്ള ഓൺലൈൻ മന്ത്രിസഭാ യോഗം നാളെ വൈകിട്ടു നടക്കും. ദുബായിൽനിന്ന് ഓൺലൈനായി മുഖ്യമന്ത്രി ആധ്യക്ഷ്യം വഹിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങൾക്ക് ഒപ്പം നടത്തുന്ന വിദേശ പര്യടനം വിവാദങ്ങൾക്കും വഴിയൊരുക്കി. വൻതുക ചെലവഴിച്ചുള്ള വിദേശ സന്ദർശനം സുതാര്യമല്ലെന്നും സംസ്ഥാനത്തിനു പ്രയോജനം ഇല്ലെന്നുമാണു പ്രതിപക്ഷ ആരോപണം. നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയെയും മകളെയും കൊച്ചുമകനെയും കൊണ്ടു പോയതും വിമർശനങ്ങൾക്ക് ഇടയാക്കി. ഒട്ടേറെ ഉദ്യോഗസ്ഥർ ഒപ്പം ഉണ്ടായിരിക്കെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങൾ ഒപ്പം പോകുന്നത് എന്തിനെന്നും ചോദ്യം ഉയർന്നു.
https://www.facebook.com/Malayalivartha























