എം എൽ എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗ കേസ് ചുമത്തി: നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി:- മണ്ഡല പരിപാടികളിൽ പങ്കെടുക്കാതെയും, ഔദ്യോഗിക നമ്പരുകളടക്കം സ്വിച്ച് ഓഫ് ചെയ്തും ഒളിവിൽ എം എൽ എ

എം എൽ എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതിയുടെ പരാതിയിൽ ബലാത്സംഗ കേസ് ചുമത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ നൽകി. ഇതുമായി ബന്ധപ്പെട്ട പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയായിട്ടുണ്ട്.
യുവതിയുടെ പരാതിക്ക് പിന്നാലെ എം.എൽ.എ ഓഫീസിൽ വരാതെയും മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കാതെയും ഔദ്യോഗിക നമ്പരുകളടക്കം സ്വിച്ച് ഓഫ് ചെയ്തും നാല് ദിവസമായി ഒളിവിലാണ്. അതിനിടെ ഫേസ്ബുക്കിൽ ഏതാനും വരികളെഴുതി ആരോപണങ്ങളോട് ആദ്യമായി എംഎൽഎ പ്രതികരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയെ ക്രിമിനൽ എന്നാണ് എം.എൽ.എ വിശേഷിപ്പിക്കുന്നത്.
എം.എൽ.എയ്‌ക്കെതിരെ പാർട്ടി അന്വേഷണവും തുടരുകയാണ്. എം.എൽ.എയ്‌ക്കൊപ്പം ചേർന്ന് ഭീഷണിപ്പെടുത്താനും കേസ് ഒതുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോവളം എസ്.എച്ച്.ഒ ജി.പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി. പ്രൈജുവിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha























