എഡിജിപി വിജയ് സാഖറെയെ ഇനി ദേശീയ അന്വേഷണ ഏജന്‍സിയുടെ ഐജി

കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, എന്‍ഐഎയിലേക്ക് നല്‍കുകയായിരുന്നു.
1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ സാഖറെ വിവാദങ്ങളില്‍ പെട്ടത് ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് സാഖറെ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് വിവാദമായത്.
https://www.facebook.com/Malayalivartha























