പഴയ പാസ്പോര്‍ട്ടില്‍ പുരുഷന്‍ പുതിയതില്‍ സ്ത്രീ!രഞ്ജു രഞജിമാര്‍ ഡിപോര്‍ട്ട് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത് 30 മണിക്കൂര്‍..

മലയാളികൾക്ക് ഏറെ സുഭരിചിതയാണ് പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ.എന്നാൽ ഇപ്പോളിതാ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് രഞ്ജു രഞ്ജിമാരെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചുവെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
മുപ്പത് മണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവര്‍ ഡീപോര്‍ട്ടേഷനില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നാണ് വിവരം.പഴയ പാസ്പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഡിപോര്‍ട്ട് ചെയ്യാനായിരുന്നു ശ്രമം. അഭിഭാഷകരും ഇന്ത്യന്‍ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനായത്.തിങ്കളാഴ്ച രാവിലെ ആറിന് നാട്ടില്‍ നിന്ന് ദുബൈ വിമാനത്താവളത്തിലെത്തിയ രഞ്ജു ചൊവ്വാഴ്ച രാവിലെ പത്തിനാണ് പുറത്തിറങ്ങിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പലതവണ ദുബായിയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷന്‍ പരിശോധനയിലാണ് സിസ്റ്റത്തില്‍ പുരുഷന്‍ എന്നാണ് രേഖപ്പെടുത്തിയതെന്ന് ശ്രദ്ധയില്‍പെട്ടത്. പാസ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാന്‍ നടപടിയും തുടങ്ങി. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ ഇമിഗ്രേഷന്‍ മേലുദ്യോഗസ്ഥരും ഇടപെട്ടു. ഒരു രാത്രി മുഴുവന്‍ വിമാനത്താവളത്തിനുള്ളില്‍ കഴിഞ്ഞ രഞ്ജു രാവിലെയാണ് പുറത്തിറങ്ങിയത്. മുന്‍പ് പുരുഷനായിരുന്ന രഞ്ജു ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറിയത്.ഒരു രാത്രി മുഴുവന്‍ വിമാനത്താവളത്തിനുള്ളില്‍ കഴിഞ്ഞ രഞ്ജു രാവിലെ ആണ് പുറത്തിറങ്ങിയത്.
പോരാട്ടം വിജയിച്ചതിന്റെ സന്തോഷം ഫെയ്‌സ്ബുക്കിലും പങ്കിട്ടിരുന്നു. തന്റെ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് ദുബായിയില്‍ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്ന പ്രത്യാശയും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. അല്‍പ്പം ആശങ്കപ്പെട്ടെങ്കിലും അധികൃതരെ സത്യം ബോധ്യപ്പെടുത്താനായതില്‍ സന്തോഷമുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























