എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് അബുദാബിയിലേക്ക് നാടുവിട്ടു... പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അബുദാബിയില്‍ നിന്നു പിടികൂടി കേരള പൊലീസ്

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് അബുദാബിയിലേക്ക് നാടുവിട്ടു. പോക്‌സോ കേസ് പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അബുദാബിയില്‍ നിന്നു പിടികൂടി കേരള പൊലീസിനു കൈമാറി. തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ (26) യാണ് കേരള പോലീസ് യുഎഇയിലെത്തി പിടികൂടിയത്. 2019 ഒക്ടോബര്‍ മാസത്തിലാണ് പള്ളിയ്ക്കല്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി വിജുകുമാര്‍, പള്ളിക്കല്‍ ഐഎസ്എച്ച്ഒ ശ്രീജേഷ് വി കെ, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്നു പുലര്‍ച്ചെ 3.55 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലൂടെ കൊണ്ടുവരികയായിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.
https://www.facebook.com/Malayalivartha























