Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മമ്മൂട്ടിയുടേയും ദുല്‍ഖറിന്റെയും പേര് വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടിയത കോണ്‍ഗ്രസുകാരെന്ന് സിപിഎം, തങ്ങളെല്ലെന്ന് യുഡിഎഫ്, കര്‍ഷക നടന്‍ ശ്രീനിവാസനും പണികിട്ടി

06 NOVEMBER 2015 10:24 AM IST
മലയാളി വാര്‍ത്ത.

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും കൊച്ചിയില്‍ വോട്ട് ചെയ്യാനാകാത്തതിനെ ചൊല്ലി എല്‍ഡിഎഫിലും യുഡിഎഫിലും തര്‍ക്കം. താരത്തിന്റെയും മകന്റെയും പേര് വെട്ടിയത് കോണ്‍ഗ്രസുകാരെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ തങ്ങള്‍ക്കറിയില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. നടന്‍ ശ്രീനിവാസന്റെ പേരും വോട്ടര്‍പട്ടികയില്‍ ഇല്ലായിരുന്നു. മനപൂര്‍വം ഒഴിവാക്കിയെതെന്നാണ് നടന്റെ അഭിപ്രായം. മമ്മൂട്ടിയും ശ്രീനിവാസനും ഇടതുപാര്‍ട്ടികളോട് അനുഭാവം പുലര്‍ത്തുന്നവരാണ്. ഇതാണ് മൂന്ന് പേര്‍ക്കും വിനയായത്.
പുതിയ സിനിമയുടെ ഡബ്ബിങ്ങ് ജോലികള്‍ക്കായി കൊച്ചിയിലുള്ള മമ്മൂട്ടി പനമ്പിള്ളി നഗറിലെ വീട്ടിലുണ്ട്. മകനോടൊപ്പം പോളിങ്ങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ ഒരുങ്ങിയിരുന്ന മമ്മൂട്ടി വോട്ടില്ലെന്ന് അറിഞ്ഞതോടെ പരിപാടി മാറ്റി. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റെ പേരു പട്ടികയിലുണ്ടെങ്കിലും അവര്‍ ചെന്നൈയിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടില്ലായിരുന്നു. ഷൂട്ടിങ്ങിന് അവധി നല്‍കി വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് വോട്ടില്ലെന്ന വിവരം മമ്മൂട്ടി അന്ന് അറിയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് മമ്മൂട്ടി അവസാനമായി വോട്ട് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ എളംകുളം സ്‌കൈലൈന്‍ ഫഌറ്റിലായിരുന്നു മമ്മൂട്ടിയുടെ താമസം. എളംകുളത്തെ ബൂത്തിലായിരുന്നു വോട്ട്. പിന്നീടു പനമ്പിള്ളി നഗറിലെ വീട്ടിലേക്കു താമസം മാറ്റിയതോടെയാണു വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായത്. എന്നാല്‍ നേരത്തെതന്നെ പനമ്പിള്ളി നഗറിലെ വീട്ടില്‍ താമസിച്ചിരുന്ന സുല്‍ഫത്തിന് ഇവിടെ വോട്ടര്‍പട്ടികയില്‍ പേരുണ്ട്.
തൃപ്പൂണിത്തുറയ്ക്കടുത്ത് കണ്ടനാട് താമസിക്കുന്ന നടന്‍ ശ്രീനിവാസനും വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ടു ചെയ്യാനായില്ല. വെണ്ണലയില്‍ വോട്ടറായ നടി കാവ്യാമാധവന്‍ മുംബൈയിലായതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. ചലച്ചിത്ര താരങ്ങളായ കവിയൂര്‍ പൊന്നമ്മ കരുമാല്ലൂര്‍ സ്‌കൂളിലും ദിലീപ് ആലുവയിലും ജയസൂര്യ കടവന്ത്ര സെന്റ് ജോസഫ്‌സ് സ്‌കൂളിലും ലാലു അലക്‌സ് പിറവത്തും രമ്യ നമ്പീശന്‍ ചോറ്റാനിക്കരയിലും മീരാ നന്ദന്‍ പുന്നക്കല്‍ സ്‌കൂളിലും വോട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (8 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (10 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (11 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends