മകന് അന്ത്യ ചുംബനം നല്‍കി മാതാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

മകന് ചുംബനം നല്‍കി മാതാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ബാലരാമപുരം പുത്രക്കാട് കോളനിയില്‍ വാടകക്ക് താമസിക്കുന്ന തെങ്കാശി സ്വദേശി കലയാണ്(40) ആത്മഹത്യ ചെയ്തത്. ബാലരാമപുരം തേമ്പാമൂട്ടത്തിനു സമീപം രാവിലെ അഞ്ചിനാണ് സംഭവം.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ രമേഷിനെയും കൂട്ടിയെത്തിയ കല ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു. രമേഷ് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടിയെ തെങ്കാശിയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കൊണ്ടു പോയി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha