Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

പി.കെ.ശശി പലക്കാട് ജില്ലയെ വിറ്റു! സിപിഎമ്മിൽ വീതം വെയ്പ് അടി... കൊള്ളയ്ക്ക് കൂട്ടുനിന്നത് സംസ്ഥാന നേതാക്കൾ.. പാലക്കാട് ജില്ലയെ തമിഴ്‌നാടിനോ.. കർണ്ണാടകത്തിനോ വിറ്റത്

20 OCTOBER 2022 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി


സിപഎം പാലക്കാട് ജില്ല പുകയുകയാണ്. കേരള ഭൂപടത്തിൽ പാലക്കാട് ജില്ല കാണാനില്ല. ജില്ലയിലെ എംഎൽഎമാരും , എംപി മാരും തങ്ങളിപ്പോൾ കേരളത്തിലാണോയെന്ന സംശയം തീർക്കാൻ പാഴൂർപടിപ്പുരയിലെത്തിയിരിക്കുകയാണ്. പാലക്കാട്ടെ അറിയപ്പെടുന്ന കച്ചവടക്കാരനും തട്ടിപ്പുകാരനുമായ പി.കൈ .ശശിയാണ് ജില്ലയെ തൂക്കി വിറ്റത്. അത് തമിഴ്‌നാടിനണോ, കർണ്ണാടകത്തിനാണോയെന്ന സംശയത്തിലാണ് പൊതുജനങ്ങളും.

കൊള്ളയും, കൊള്ളി വെയ്പും എന്നു പറയുമ്പോലെ ജില്ലയിലെ മുഴവൻ സഹകരണ സ്ഥാപനങ്ങളേയും കൊള്ളയടിച്ച് പൂട്ടിച്ചശേഷമാണ് ജില്ലയ്ക്ക് കൊള്ളിവെയ്പ് നടത്തിയത്. കാര്യങ്ങൾ കൈവിട്ട് പോകുന്നുവെന്ന് തോന്നിയ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം പതിവ് പാർട്ടി അടവുകൾ പ്രയോഗിച്ച് പി.കെ.ശശിയെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഉശിരുള്ള പാർട്ടി പ്രവർത്തകർ അവശേഷിക്കുന്നതിനാൽ അവർ ശശിയെ വിട്ടില്ല. പാരാതികളുമായി പാർട്ടിയെ തന്നെ സമീപിച്ചു.

ഒടുവിൽ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പരാതികൾ മറ്റ് ഏജൻസികളിലേയ്ക്ക് പോകുമെന്ന ഘട്ടത്തിലാണ് പാർട്ട് സഖാക്കളെ നേരിട്ട് വിളിച്ച് സംസാരിക്കാൻ തുടങ്ങിയത്യ സാധാരണ പാർട്ടി നേതാക്കൾ കുറ്റം ചെയ്താൽ പോലീസും കോടതിയുമൊക്കെ പാർട്ടിയാണ്. കാര്യങ്ങൾ എതുവരെ പോകുമെന്ന് അറിയാമായിരുന്ന പി.കെ.ശശി അഞ്ച് വർഷം കൊണ്ട് ഒപ്പിക്കാവുന്നതൊക്കെ ഒപ്പിച്ചു. പറ്റിക്കാവുന്നവരെയൊക്കെ പറ്റിച്ചു. ഇപ്പോഴിതാ പിടിയും വീണു.

മുൻ ഷെർണൂർ എംഎൽഎയും നിലവിലെ കെ.ടിഡി.സി ചെയർമാനുമാണ് പി.കെ.ശശി. സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് മെമ്പർ, സി ഐടിയു ജില്ലാ പ്രസിഡന്റ് കൂടാതെ നിരവധി വർഗ്ഗബഹുജന സംഘടനകളുടെ ഭാരവാഹിയുമാണ്. പി.കെ.ശശിയുടെ കൊള്ളത്തരത്തിന് സഹായകമായി കെ.ടിഡിസി ചെയർമാൻ സ്ഥാനം നല്കി സർക്കാർ അനുഗ്രഹിക്കുകയും ചെയ്തു.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നു പാർട്ടി അനുമതിയില്ലാതെ മണ്ണാർക്കാട്ടെ സഹകരണ കോളജിനായി ഷെയറുകൾ സമാഹരിച്ചു, പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിൽ വേണ്ടപ്പെട്ടവരെ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണു ശശിക്ക് എതിരെയുള്ളത്. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നൽകിയെന്നാണ് പരാതി. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വർഷത്തെ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു. പാർട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടു ചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് പി കെ ശശിക്കെതിരെ ഉയർന്നത്.

ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബവും , സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രനും കഴിഞ്ഞ ദിവസം പാലക്കാട്ടെത്തി മണ്ണാർക്കാട് ഉൾപ്പടെയുള്ള ലോക്കൽ ക്മ്മിറ്റി ഉൾപ്പെടുത്തി യോഗം ചേർന്നിരുന്നു. എന്നാൽ പി.കെ.ശശിയെ ആ യോഗത്തിൽ പങ്കെടുപ്പിച്ചില്ല.യൂണിവേഴ്‌സൺ കോളെജിന്റെ പേരിൽ നടത്തിയ ധനസമാഹരണം വേണമെന്ന ആവശ്യത്തിൽ അംഗങ്ങൾ ഉറച്ചു നിന്നും. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരെ ഭീഷണിപ്പെടുത്തിയാണ് കോളെജിനായി ഓഹരി സമാഹരിച്ചത്.

കോളെജിനായി ഓഹരി നല്കിയ എല്ലാ സഹകരണ സ്ഥാപങ്ങളും എന്ന് തകർച്ചയുടെ വക്കിലാണ്. മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ കെ.മൺസൂറാണ് പാർട്ടി കമ്മിറ്റിയ്ക്ക് പരാതി നല്കിയത്. പി.കെ. ശശിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ആരും ശബ്ദിക്കാതിരുന്ന സാഹചര്യത്തിലാണ് മൺസൂർ പരാതിയുമായി പാർട്ടിയെ സമീപിച്ചത്.പി.കെ.ശശിയ്‌ക്കെതിരെ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങൾക്കും വ്യക്തമായ തെളിവുകളും പണം നഷ്ടപ്പെട്ടവരുടെ സ്റ്റേറ്റ്‌മെന്റുകളും മൺസൂർ ഹാജരാക്കിയിട്ടുണ്ട്.

മണ്ണാർക്കാട് സഹകരണ എഡ്യൂക്കേഷൻ സൊസൈറ്റി എന്ന പേരിലാണ് യൂണിവേഴ്‌സൽ കോളെജിനായി പണപിരിവ് നടത്തിയത്. ഇങ്ങനെ പിരിച്ച പണം കോളെജിനായി ചിലവഴിക്കാതെ ബിനാമി പേരിൽ പി.കെ.ശശി സ്വത്ത് വാങ്ങി കൂട്ടിയെന്നാണ് പരാതി. പാർട്ടിയോട് ആലോചിക്കാതെയാണ് സൊസൈറ്റി തുടങ്ങി പണപിരവും ഓഹരി വില്പനയും നടത്തിയത്. ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് അഞ്ച് കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്.

ഓഹരിയായി നല്കിയ തുകയ്ക്ക് പലിശയോ ലാഭമോ കിട്ടാതെ വന്നതോടെയാണ് സഹകരണ ബാങ്കുകൾ പലതും തകർന്നു തുടങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. നിരവധി കമ്മിറ്റികളിൽ അതിരൂക്ഷമായ ചർച്ചകൾ നടത്തിയിട്ടും നേതൃത്വം വിഷയത്തിൽ ഇടപെട്ടില്ലയ തുടർന്നാണ് പാരാതി സംസ്ഥാന ഘടകത്തിൽ എത്തിയത്. പി.കെ.ശശിയുടെ തമ്പുരാൻ കളി അനുവദിയ്ക്കാൻ കഴിയില്ലൈന്ന തരത്തിലുള്ള ചർച്ചകളാണ് നടന്നത്. ഒടുവിൽ പി.കെ.ശശിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാമെന്ന് ജില്ല നേതൃത്വം ഉറപ്പു നല്കി.

എന്നാൽ പരാതിയോ തെളിവുകളോ പുറത്തു പോകാൻ പാടില്ലെന്ന് അംഗങ്ങൾക്ക് കർശനം നിർദ്ദേശവും നല്കിയിട്ടുണ്ട്. പാർട്ടി അന്വേഷണം, പാർട്ടി കോടതി തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെറിയാം. കഴിഞ്ഞ കുറേ കാലമായി പാലക്കാട് ജില്ലയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന അഴിമതിക്കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അഞ്ചര കോടി രൂപയുടെ അഴിമതി മൂടിവെയ്ക്കാൻ സിപഎം പല അടവുകളും പയറ്റി.

എന്നാൽ പി.കെ.ശശിയുടെ സൊസൈറ്റി കാരണം മറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് നിക്ഷേപ തുക പോലും തിരിച്ചു കൊടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് പാർട്ടി നടപടിയിലേയക്ക് പോയത്. കരുവന്നൂർ സഹകരണ ബാങ്കിൽ വന്ന അവസ്ഥ പാലക്കാട് ജില്ലയിലെ പത്തോളെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ഉണ്ടാകാനുള്ള സാധ്യത പാർട്ടി പ്രവർത്തകർ ആശങ്കയായി പ്രകടിപ്പിച്ചിരുന്നു.

ബിനാമി പേരുകളിലും, മതിയായ ജാമ്യ വ്യവസ്ഥകൾ നല്കാതെയും പി.കെ.ശശിയും പാർട്ടി പ്രവർത്തകരുമെടുത്ത് വൻതുകകൾ സഹകരണ ബാങ്കുകളിൽ ബാധ്യതയായി കിടക്കുകയാണ്. സിപിഎം പാലക്കാട് ജില്ല നാളിതുവരെ കാണാത്ത പ്രതിഷേധമാണ് പി.കെ.ശശി വിഷയത്തിൽ പാർട്ടിക്കാർക്കുള്ളത്. കരുതലോടെ നീങ്ങാൻ തന്നെയാണ് സിപഎം തീരുമാനം. അന്വേഷണം പൂർത്തിയായ കഴിയുമ്പോൾ പരാതിക്കാരായ സഖാക്കൾക്കെതിരെ നടപടി വരാനും സാധ്യതയുണ്ട്. സീനിയർ നേതാവിനെതിരെ പരാതി നല്കിയതിൽ അസ്വസ്ഥരായ പല നേതാക്കളും ഈ വിവരം പാർട്ടി പ്രവർത്തകരോട് പങ്കു വെച്ചിട്ടുണ്ട്. സിപിഎം നിയമമല്ലോ . കാത്തിരുന്ന ്കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (11 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (24 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (31 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (39 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (7 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

Malayali Vartha Recommends