Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

പിണറായിയുടെ ലണ്ടന്‍ പരിപാടിയില്‍ പാക്ക് പൗരന്‍ മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര അന്വേഷണം..

20 OCTOBER 2022 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ പര്യേടനം ഭൂലോക പരാചയമാണെന്നാണ് കേരളം ഒന്നടങ്കം പറയുന്നത്. പ്രതിപക്ഷവും ബിജെപിയും എന്തുകൊണ്ട് ഇതൊരു പരാചയമായി എന്നതിനെക്കുറിച്ച് അക്കമിട്ട് പല കാര്യങ്ങളും നിരത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇതിന് മുമ്പ് പിണറായി നടത്തിയ വിദേശ യാത്രകളിലെ വാഗ്ദാനങ്ങളടക്കം കുത്തിപ്പൊക്കി. അതെല്ലാം എവിടെ എന്ന ചോദ്യമുയര്‍ത്തി. അതിനുള്ള ഉത്തരം കയ്യിലില്ലാത്തതു കൊണ്ട് മുഖ്യന്‍ പിന്നെ ഒരു വാര്‍ത്താ സമ്മേളനത്തിന് മുതിര്‍ന്നില്ല.

ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ലോക കേരള സഭ യൂറോപ്പ്‌യുകെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാന്‍ പ്രതിനിധികളും പങ്കെടുത്തതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിഷയത്തെ വളരെ ഗൗരവമായാണ് വിദേശകാര്യ മന്ത്രാലയം കാണുന്നത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

യൂറോപ്യന്‍ മേഖലയില്‍ നിന്നുള്ള ലോക കേരള സഭയിലെ അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ മലയാളികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിവിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ലണ്ടന്‍ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ 160 പേരാണ് പങ്കെടുത്തത്. പാക്കിസ്ഥാന്‍, ഒമാന്‍ പൗരന്മാരാണ് അതില്‍ പങ്കെടുത്തതായി വിവരം ലഭിച്ചിരിക്കുന്നത്.

മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ച ആഷിക് മുഹമ്മദ് നാസ്സാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ എത്തിയതെന്നും വിവരമുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് ഇടത് ആഭിമുഖ്യമുള്ള സംഘടന തന്നെയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നുള്ളതും ശ്രദ്ദേയമായ കാര്യമാണ്. വര്‍ഷങ്ങളായി ഇടതു രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുന്ന പലരേയും ഒഴിവാക്കി ചെറുപ്പക്കാരനായ ആഷിക് മുഹമ്മദിന് പരിപാടിയുടെ ചുക്കാന്‍ നല്‍കിയതിലെ അമര്‍ഷവും ഈ പരാതിക്കു പിന്നിലുണ്ടെന്നാണ് വിവരം. യുകെയിലെ പല പ്രമുഖ മലയാളി വ്യവസായി കൗണ്‍സിലോര്‍മാര്‍ക്കും പ്രവേശനം നിഷേധിച്ച്, 'സുടാപ്പി' പരിപാടി ആക്കാന്‍ മുന്‍കൈ എടുത്തു എന്നതാണ് പാര്‍ട്ടിക്കുള്ളില്‍ പോലും ഉയരുന്ന ആക്ഷേപം. സമ്മേളനത്തില്‍ 'വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തില്‍ പ്രവാസികളുടെ പങ്ക്' എന്ന വിഷയം അവതരിപ്പിച്ചത് ഈ ആഷിക് മുഹമ്മദ് ആയിരുന്നു.

മലയാളി ആണെങ്കിലും ആഷിക് മുഹമ്മദ് നാസ്സാര്‍, സൗദി അറേബ്യയില്‍ മാത പിതാക്കളോടൊപ്പമാണ് ബാല്യകാലവും സ്‌കൂള്‍ വിദ്യാഭ്യസവും പൂര്‍ത്തിയാക്കിയത്. കൊല്ലം തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളേജില്‍ എഞ്ചിനീയറിംഗ് പഠിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൊന്നുമില്ലായിരുന്നെങ്കിലും കടകം പള്ളി സുരേന്ദ്രന്റെ മകന്റെ കൂട്ടുകാരന്‍ എന്ന നിലയില്‍ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ലോക കേരള സഭയില്‍ അംഗത്വം നേടുകയുമാണുണ്ടായത്.

ഇംഗ്ലണ്ടില്‍ 'പാക്കിസ്ഥാന്‍ ക്യാപിറ്റല്‍' എന്നറിയപ്പെടുന്ന ബിര്‍മിങ്ങാമിലെ സോളിഹാളില്‍ താമസിക്കുന്ന ആഷിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പലരും നേരത്തേയും സംശയം പ്രകടിപ്പിച്ചിരുന്നു. ലണ്ടനിലെ ഇന്ത്യ ഹൗസിനു മുന്‍പില്‍ ഇതര രാജ്യ മുസ്ലിങ്ങളെ അണി നിരത്തി ഇന്ത്യന്‍ സര്‍ക്കാറിനെതിരെ ആഷിക്ക് തീവ്ര രീതിയിലുള്ള മുദ്രാവാക്യം വിളിച്ചതിനു നേതൃത്വം നല്‍കിയപ്പോള്‍ മുതല്‍ പ്രവാസി സമൂഹം സംശയത്തോടെയാണ് ഇയാളെ നോക്കിയിരുന്നത്. അങ്ങനെയുള്ള ഒരാള്‍ മുഖ്യമന്ത്രി പങ്കെടുത്ത് പരിപാടിയുടെ മുഖ്യ സംഘാടകകനായി എന്നതും വിദേശ പൗരന്മാര്‍ പങ്കെടുത്തു എന്നതും വളരെ ഗൗരവമുള്ള കാര്യമായിട്ടാണ് കേന്ദ്രം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ ഗൗരവതരമായ അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ വിദേശയാത്ര പൂര്‍ണ പരാജയമാണെന്നതിന് സിഡിസതീശന്‍ നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ. മുഖ്യമന്ത്രി പറഞ്ഞതും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. പക്ഷെ, സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്തുമ്പോള്‍ സംസ്ഥാനത്തിന് അതിലൂടെ എന്ത് നേട്ടമാണ് ഉണ്ടായതെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വയ്ക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

നാളെയുടെ പദാര്‍ത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പറയുന്നത്. ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫേര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല. ഈ പദ്ധതി എന്തായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നാണ്. ഇപ്പോള്‍ അത് മാറ്റി യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചെന്നു പറയുന്നു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ് എന്നത് ജൂലൈ ഒന്ന് മുതല്‍ യു.കെയില്‍ നിയമം മൂലം നിലവില്‍ വന്ന സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. അല്ലാതെ ഇത് യു.കെ സര്‍ക്കാരല്ല. ഈ സ്ഥാനപത്തിലൂടെ ആരെയും ജോലിക്ക് അയയ്ക്കാനാകില്ല.

ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുന്‍പും നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. 2019 മേയില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. അതിന് പകരമായി കേരളത്തെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

2019ല്‍ ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ 300 കോടി രൂപയുടെ വ്യവസായം കൊണ്ടുവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നീറ്റാ ജലാറ്റില്‍ കമ്പനി കേരളത്തില്‍ 200 കോടി രൂപയുടെയും ടെറുമോ കോര്‍പറേഷന്‍ 100 കോടിയുടെയും നിക്ഷേപം നടത്തുമെന്ന് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തോഷിബ കമ്പനിയുമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാന്‍ കരാര്‍ ഒപ്പിട്ടെന്നും ടൊയോട്ടയുമായി ചേര്‍ന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഫാക്ടറി തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍കൊറിയ സന്ദര്‍ശനത്തിന് ശേഷമുള്ള അഞ്ച് പ്രഖ്യാപനങ്ങളും നടന്നില്ല.

2020ല്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സംഘടിപ്പിച്ച അസന്റില്‍ 22000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഏത് പദ്ധതിയാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതിന്റെ ഭാഗമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഒപ്പിട്ട കമ്പനിയാണ് ഇ.എം.സി.സി. ഇത് വിവാദമായി. ഇതിന് പിന്നാലെ സ്വിസ് കമ്പനിയായ ഹെസ്സുമായി ചേര്‍ന്ന് ഇ ബസ് പദ്ധതിക്ക് കരാര്‍ ഒപ്പുവച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് അതും ഒഴിവാക്കി. ഒരു വിദേശ യാത്രകൊണ്ടും കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. എന്തെങ്കിലും നടത്തിയെന്ന് പറയാനുള്ള തട്ടിക്കൂട്ട് പ്രഖ്യാപനങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്. വിദേശത്ത് പോയി എന്ത് പഠിച്ചു എന്ന് ചോദിച്ചപ്പോള്‍, യൂറോപ്പില്‍ കാറ് പോകുന്ന വഴിയും സൈക്കിള്‍ പോകുന്ന വഴിയും നടക്കുന്ന വഴിയുമൊക്കെ ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഇതെങ്കിലും പഠിച്ചതില്‍ സന്തോഷമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (11 minutes ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (24 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (31 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (39 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (7 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

Malayali Vartha Recommends