Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വെറുതേ മോഹിക്കുവാന്‍ മോഹം... സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ ഒരാളെപ്പോലും പിടികൂടാനായില്ല; വാര്‍ത്തകളില്‍ നിറഞ്ഞ സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികില്‍സാ കേന്ദ്രമാകുമെന്ന് സൂചന; ഏറ്റെടുക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ച് ഔഷധി

21 OCTOBER 2022 09:27 AM IST
മലയാളി വാര്‍ത്ത

2018 ഒക്ടോബറില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാളെപ്പോലും പിടികൂടാനായിരുന്നില്ല. ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് വരുന്നത്. പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി സന്ദീപാനന്ദഗിരിയുടെ ആശ്രമം ഏറ്റെടുക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ച് ഔഷധി.

ആശ്രമം അടക്കം തിരുവനന്തപുരത്ത് നാല് സ്ഥലങ്ങളാണ് ചികിത്സാ കേന്ദ്രം നിര്‍മ്മിക്കാന്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് ഔഷധി വിശദീകരിക്കുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് തീരുമാനം ഒന്നും ആയില്ലെന്നാണ് സന്ദീപാനന്ദഗിരി പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഔഷധിക്ക് ചികിത്സാ കേന്ദ്രങ്ങള്‍ വരുന്നത്.

തിരുവനന്തപുരത്തെ ആശ്രമം അടക്കം നാല് സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട കോട്ടയം വയനാട് കോഴിക്കോട് ജില്ലകളാണ് പരിഗണനയില്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കെട്ടിടങ്ങള്‍ക്കാണ് ആദ്യ പരിഗണന. സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതര്‍ സന്ദര്‍ശിച്ചെന്ന് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ വില അടക്കം മറ്റ് കാര്യങ്ങളിലൊന്നും ചര്‍ച്ചയോ തീരുമാനമോ ആയിട്ടില്ലെന്നാണ് വിശദീകരണം.

സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ചികിത്സ കേന്ദ്രം ഒരുക്കാനാണ് ആലോചന. 1941 ല്‍ തൃശൂരില്‍ ആരംഭിച്ച സ്ഥാപനം മറ്റ് ജില്ലകളിലേക്കൊന്നും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നില്ല.

സന്ദീപാനന്ദഗിരി വാര്‍ത്തകളില്‍ എപ്പോഴും നിറയാറുണ്ട്. ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ അമ്പലത്തില്‍ മണിമുഴക്കി സ്വാമി സന്ദീപാനന്ദഗിരി അടുത്തിടെ പ്രാര്‍ത്ഥിച്ചിരുന്നു. അല്‍മോറ ക്ഷേത്രത്തിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രാര്‍ഥന. പ്രാര്‍ഥിച്ച് മണിമുഴക്കുന്ന വീഡിയോ സന്ദീപാനന്ദഗിരി തന്നെയാണ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

'കേരളാ പൊലീസിന് അന്വേഷിച്ച് കാണ്ടെത്താന്‍ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാതിരാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണേ ദേവീ' എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി മൂന്നു തവണ മണിമുഴുക്കിയത്.

ഇന്ത്യന്‍ നീതിന്യായ കോടതികള്‍ക്കുള്ള വെല്ലുവിളികൂടിയായാണ് ഇത്തരത്തില്‍ മണികെട്ടിത്തൂക്കി ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കേണ്ടി വരുന്നതെന്ന് വീഡിയോയില്‍ സന്ദീപാനന്ദഗിരി പറയുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു.

2018 ഒക്ടോബറിലായിരുന്നു സംഭവം. എന്നാല്‍ ഒരു വര്‍ഷം പോലീസ് അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. അടുത്ത രണ്ടര വര്‍ഷത്തോളം ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല.

ആശ്രമത്തിലെ സിസിടിവി പ്രവര്‍ത്തന രഹിതമായിരുന്നു. പിന്നീട് പൊലീസ് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നെങ്കിലും അത് പുറത്ത് വിട്ടില്ല. ആശ്രമം തീവയ്പ് സന്ദീപാനന്ദഗിരിയും സി പി എമ്മും ചേര്‍ന്നു നടത്തിയ നാടകമെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണം.

അതിനിടെ ചാനല്‍ ചര്‍ച്ചകളും കൊഴുത്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം ഓര്‍മ്മിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും രംഗത്തെത്തിയിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് കേരള സര്‍ക്കാര്‍ പറഞ്ഞതിനെ മുന്‍ നിര്‍ത്തി നടന്ന ചര്‍ച്ചയ്ക്കിടെയാണ് രസകരമായ സംഭവുമുണ്ടായി. തലയില്‍ കൈ വെച്ചതു കൊണ്ടോ, കെട്ടിപ്പിടിച്ചതു കൊണ്ടോ ആര്‍ക്കും ഒന്നും ലഭിക്കുന്നില്ല എന്ന് ഹിന്ദു ആചാര്യന്മാരെ ചൂണ്ടിക്കാണിച്ചു കൊണ്ട് സന്ദീപാനന്ദഗിരി തന്റെ വാദം സമര്‍ദ്ധിക്കാന്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം ശ്രീജിത്ത് പണിക്കര്‍ പങ്കുവെയ്ക്കുകയായിരുന്നു. ഗുരുവിനെ ആരതി ഒഴിയുന്നതടക്കമുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതൊന്നും അന്ധവിശ്വാസമല്ലെ എന്ന് ശ്രീജിത്ത് പണിക്കര്‍ ചര്‍ച്ചയില്‍ ചോദിച്ചു. എന്നാല്‍ ഇതൊന്നും തെറ്റല്ല, തന്റെ ആശ്രമത്തില്‍ രണ്ട് നേരവും വിളക്ക് കത്തിക്കാറുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (6 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (7 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (8 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (9 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (10 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (10 hours ago)

Malayali Vartha Recommends