Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ആലുവ സ്വദേശിനിയും തലസ്ഥാന സ്‌കൂള്‍ അദ്ധ്യാപികയെ സത്രീത്വത്തെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് മുന്‍ കൂര്‍ ജാമ്യം

21 OCTOBER 2022 08:52 AM IST
മലയാളി വാര്‍ത്ത

ആലുവ സ്വദേശിനിയും തലസ്ഥാന സ്‌കൂള്‍ അദ്ധ്യാപികയെ സത്രീത്വത്തെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് മുന്‍ കൂര്‍ ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ 22 ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണം.


ഉച്ചക്ക് 1 മണി മുതല്‍ രാത്രി 11 മണി വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിധേയമാകണം. അന്വേഷണവുമായി സഹകരിക്കണം. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് . ഇരയക്കെമുള്ള സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. മജിസ്‌ട്രേട്ട് കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ കേരള സംസ്ഥാനം വിട്ടു പോകരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവക്കണം. സമൂഹ മാധ്യമത്തിലൂടെയോ മറ്റു മാര്‍ഗ്ഗത്തിലൂടെയോ ഇരയെ ആക്രമിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല.. മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. വിവരത്തിന് സത്യവാങ്മൂലം ഫയല്‍ ചെയ്യണം എന്നീ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹനാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.



കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്ന് അദ്ധ്യാപികയും സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉച്ചക്ക് 3 മണിക്ക് ആണ് ഉത്തരവ് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയോയെന്ന കോടതിയുടെ ചോദ്യത്തിന് അത് യുവതിയുടെ കൈവശമാണെന്ന് കുന്നപ്പള്ളി ബോധിപ്പിച്ചു.


തന്റെ ഭാഗം കൂടി കേള്‍ക്കാതെ ജാമ്യ ഹര്‍ജിയില്‍ വിധി പറയരുതെന്നാവശ്യപ്പെട്ട് അദ്ധ്യാപിക തടസ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ജാമ്യം അനുവദിക്കരുതെന്നും തനിക്ക് സാരമായ തര്‍ക്കമുള്ളതും തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സര്‍ക്കാരിന്റെയും പ്രതിയുടെയും വാദമാണ് ഇന്ന് ജഡ്ജി പ്രസുന്‍ മോഹന്‍ പരിഗണിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തുള്ള തെളിവു ശേഖരണം അത്യന്താപേക്ഷിതമാകയാലും പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ ശക്തമായി വാദിച്ചു. ഉന്നത സ്വാധീനമുള്ള എംഎല്‍എക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുമെന്നും ബോധിപ്പിച്ചു.

അതേ സമയം സെപ്റ്റംബര്‍ 14 ന് യുവതിയെ സൂയിസൈഡ് പോയിന്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്ന മൊഴിയില്‍ വധശ്രമത്തിന് വകുപ്പ് 307 ചുമത്തി പോലീസ് അഡീഷണല്‍ റിപ്പോര്‍ട്ടും ഒക്ടോബര്‍ 17 ന് കോടതിയില്‍ സമര്‍പ്പിച്ചു.

സെപ്റ്റംബര്‍ 14 ന് അദ്ധ്യാപികയുടെ പേട്ടയിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് മര്‍ദിച്ച കോവളം മാനഭംഗ , മര്‍ദ്ദനക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്ത ശേഷമാണ് യുവതിയുടെ ഭാഗത്തു നിന്നും പീഡന ആരോപണവും വധശ്രമവും ഉയര്‍ന്നു വന്നത്.


പെണ്‍ സുഹൃത്തും ആലുവ സ്വദേശിനിയുമായ തലസ്ഥാനത്തെ അദ്ധ്യാപികയെ 7 സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും മര്‍ദ്ദിച്ചെന്നുമുള്ള പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നുമുള്ള രഹസ്യ മൊഴിയില്‍ ക്രൈം ബ്രാഞ്ച് പീഢനത്തിനും വധശ്രമത്തിനും അഡീഷണല്‍ റിപ്പോര്‍ട്ട് കൊടുത്ത കേസിലും പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 20 ന് ഉത്തരവ് പറയാനിരിക്കെയാണ് തടസ്സ ഹര്‍ജി എത്തിയത്.

വാദത്തിനിടെ മിസിംഗ് കേസില്‍ മജിസ്‌ട്രേട്ടിന് നല്‍കിയ യുവതിയുടെ മൊഴി മുദ്ര വച്ച കവറില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് നിര്‍ദേശം നല്‍കിയ പ്രകാരം മജിസ്‌ട്രേട്ട് ഹാജരാക്കി.
അതേ സമയം യുവതിക്കെതിരെ ഞാറക്കല്‍ , കാലടി പോലീസ് സ്റ്റേഷനുകളില്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് പ്രതി എല്‍ദോസ് ബോധിപ്പിച്ചു. യുവതി മുമ്പ് നല്‍കിയ പീഢനക്കേസുകളില്‍ പ്രതികളെ കോടതി വെറുതെവിട്ടവിധിന്യായങ്ങളും എല്‍ദോസ് ഹാജരാക്കി. 7 വിവിധ വിലാസങ്ങളാണ് കേസുകളില്‍ യുവതി നല്‍കുന്നത്. 45 വര്‍ഷം കോടതി , വക്കീലാഫീസുകള്‍ കയറിയിറങ്ങിയ യുവതി എത്യ കക്ഷിയുടെ ആലുവയിലെ വക്കീലാഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയാണ്. 4 ഭര്‍ത്താക്കന്‍മാരുമായി തിരുവനന്തപുരം കുടുംബക്കോടതിയില്‍ അടക്കം കേസുകള്‍ നിലവിലുണ്ട്. ഇവരുടെ സ്വഭാവത്തെക്കുറിച്ച് ഹൈക്കോടതി വിധിന്യായത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരു യുവാവിനെതിരെ യുവതി നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് ഈ സ്ത്രീ സ്ഥിരം പണം ചോദിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുന്ന പരാതിക്കാരിയാണെന്നും വ്യക്തിവിദ്വേഷം തീര്‍ക്കാനും പണം ചോദിച്ച് ഭീഷണിപ്പെടുത്തുന്ന സ്വഭാവക്കാരിയാണെന്നും അതിനാല്‍ യുവതിയുടെ പരാതി കളവാണെന്ന് കാണിച്ച് കോടതിയില്‍ സമര്‍പ്പിച്ച റെഫെര്‍ചാര്‍ജ് കോപ്പിയും ഹാജരാക്കി. ഞാറക്കല്‍ എസ് ഐ , സി ഐ എന്നിവര്‍ തന്നെ പണത്തിനായും ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയും ഹാജരാക്കി. യുവതിയുടെ പീഢന പരാതിയില്‍ ബിനാനി പുരം പോലീസ് ചാര്‍ജ് ചെയ്ത പീഢനക്കേസ് പ്രതികളെ കോടതി വെറുതെ വിട്ട വിധിന്യായവും ഹാജരാക്കി.

സെപ്റ്റംബര്‍ 15 നോ അതിനു മുമ്പോ പീഡിപ്പിച്ചതായ വിവരം സെപ്റ്റംബര്‍ 28 ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലെവിടെയും ഇല്ലെന്ന് എല്‍ദോസ് ബോധിപ്പിച്ചു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ കെട്ടിച്ചമച്ച വ്യാജ കേസാണ്. തന്റെ 3 മക്കള്‍ 5 ദിവസമായി സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ കഴിയുകയാണ്. വാദത്തിനിടെ വിതുമ്പിയ അഭിഭാഷകന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. സെപ്റ്റംബര്‍ 14 ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ കേസ്: യുവതി സെപ്റ്റംബര്‍ 28ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ 13 ന് കോവളം പോലീസ് കേസെടുത്തതെന്ന് പ്രതി അതില്‍ പീഢന പരാതിയില്ല.യുവതിയെ ഒക്ടോബര്‍ 9 ന് കാണാനില്ലെന്ന യുവതിയുടെ ആണ്‍ സുഹൃത്തായ സഹ അദ്ധ്യാപകന്റെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തത് പിറ്റേന്ന് ഒക്ടോബര്‍11 നാണ്. ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് 376 (2) (എന്‍) (ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം ) വകുപ്പ് അഡീ. റിപ്പോര്‍ട്ടായി ചേര്‍ത്തത്.
യുവതി അധ്യാപികയും മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകയും രാഷ്ട്രീയക്കാരിയുമാണ്. യുവതിയുടെ പരാതി പ്രകാരമുള്ള കേസ് ഇപ്രകാരമാണ്. സെപ്റ്റംബര്‍14 ന് കോവളം ഗസ്റ്റ് ഹൗസില്‍ താമസിപ്പിക്കാമെന്ന് പറഞ്ഞ് കാറില്‍ കൊണ്ടു പോകവേ താന്‍ മര്‍ദ്ദിച്ചെന്നും കോവളം സൂയിസൈഡ് പോയിന്റില്‍ നിന്നും കാറില്‍ നിന്നിറങ്ങി രക്ഷപ്പെട്ട് ഓടി ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിയെന്നും സംഭവം കണ്ട് ആള്‍ക്കാര്‍ കൂടി കോവളം പോലീസ് എത്തിയപ്പോള്‍ ഭാര്യയെന്ന് പറഞ്ഞതിനാല്‍ പോലീസ് തിര്യെപ്പോയെന്നാണ്. തുടര്‍ന്ന് വീണ്ടും എം എല്‍ എ യുടെ കാറില്‍ യാത്ര തുടര്‍ന്നുവെന്നാണ്. എന്നാല്‍ നാട്ടുകാരോടോ പോലീസിനോടോ യുവതി രക്ഷപ്പെടുത്തണമെന്ന സഹായമഭ്യര്‍ത്ഥിക്കുകയോ ആരോപിക്കുന്ന ബലാല്‍സംഗങ്ങള്‍ പറയുകയോ ചെയ്തില്ല. പോലീസിനൊപ്പമോ പോയില്ല. കമ്മീഷണര്‍ക്ക് 28 ന് നല്‍കിയ പരാതിയിലോ അത് പ്രകാരം കോവളം പോലീസ് ഒക്ടോബര്‍ 13 ന് എടുത്ത കേസിലോ പറഞ്ഞിട്ടില്ല. 14 ന് തന്റെ ഭാര്യ വീട്ടുകാര്‍ പങ്കെടുക്കുന്നത ഒരു വിവാഹ പാര്‍ട്ടി കോവളം ഗസ്റ്റ് ഹൗസില്‍ നടന്നു. അതില്‍ പങ്കെടുക്കാനാണ് താന്‍ പോയത്. തന്റെ കൂടെ കുറേ നേരം കാറില്‍ ഡ്രൈവര്‍ ഡാമി ഓടിച്ച കാറില്‍ കറങ്ങിയ ശേഷം വെളുപ്പിന് 3.30 ന് ജനറല്‍ ആശുപത്രിയില്‍ താന്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഡ്രൈവര്‍ ഡാമിച്ചേട്ടന് ബി.പി കൂടിയതിനാല്‍ അവിടെ ചികില്‍സിച്ചു. ആശുപത്രിയില്‍ യുവതി നല്‍കിയ അഡ്രസ് വേറെയാണ്. 30 വയസെന്ന് പറഞ്ഞു. താന്‍ കൊണ്ടുവന്നതാണെന്ന് ഡോക്ടര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ഡ്യൂട്ടി പോലീസുണ്ടായിട്ടും പീഢന പരാതി ഉന്നയിച്ച് പോകാന്‍ ശ്രമിച്ചില്ല. സ്വമേധയാ തന്നോടൊപ്പം തിര്യെ കാറില്‍ വന്നതിനാല്‍ തട്ടിക്കൊണ്ടു പോകല്‍ കുറ്റം നിലനില്‍ക്കില്ല. തല്‍സമയം എംഎല്‍എ ബോര്‍ഡ് വച്ച കാറിലാണോ കൊണ്ടുപോയതെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു അഭിഭാഷകന്റെ ഉത്തരം. വണ്ടി നമ്പര്‍ യുവതി പറഞ്ഞോയെന്നും കോടതി ആരാഞ്ഞു. എം എല്‍ എ യുടെ അതേ പാര്‍ട്ടിക്കാരിയാണോ യുവതിയെന്ന ചോദ്യത്തിന് അല്ലെന്നു ഉത്തരം നല്‍കി. കോവളത്ത് പോയില്ലെന്ന് തനിക്ക് കേസില്ലെന്ന് എല്‍ദോസ്‌ബോധിപ്പിച്ചു. വിവാഹ പാര്‍ട്ടിക്ക് ബന്ധുക്കള്‍ റൂം ബുക്ക് ചെയ്ത് നടത്തിയ പാര്‍ട്ടിയില്‍ യുവതി മോശക്കാരിയായീരുന്നെന്ന് അറിയാമായിരുന്നെങ്കില്‍ താന്‍ കൊണ്ടു പോകില്ലായിരുന്നു.
പിറ്റേന്ന് 15 ന് വൈകിട്ട് താന്‍ പേട്ടയിലെ വീട്ടില്‍ച്ചെന്ന് കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും മുമ്പും വിവാഹം കഴിച്ച് സംരക്ഷിച്ചു കൊള്ളാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായ കള്ളക്കേസാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. മിസ്സിംഗ് കേസില്‍ വഞ്ചിയൂര്‍ പോലീസ് ഓക്ബര്‍ 13 ന് എടുത്ത കേസിലും പീഢന വിവരമില്ല. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷമാണ് ബലാല്‍സംഗ കുറ്റം ചേര്‍ത്തത്.

തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും എം എല്‍ എ യായ തനിക്ക് മണ്ഡലത്തിലെ ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും എല്‍ദോ ബോധിപ്പിച്ചു.

മിസ്സിംഗ് കേസിന് മജിസ്‌ട്രേട്ട് മുമ്പാകെ യുവതിയെ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം യുവതി മൊഴിയായി നല്‍കിയത്.
താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഫെയ്‌സ് ബുക്ക് അക്കൗണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് തന്റെ മൊബൈല്‍ ഫോണ്‍ യുവതി വാങ്ങി തട്ടിയെടുത്തു. തിര്യെ ആവശ്യപ്പെട്ടിട്ടും തന്നിട്ടില്ല. ഹണി ട്രാപ്പ് സ്വഭാവക്കാരിയാണ് യുവതി. യുവതി 3 ലേറെ പ്രാവശ്യം വിവാഹിതയും 30 ഓളം കേസുകള്‍ വാദിയായും പ്രതിയായും സംസ്ഥാനത്തുടനീളം നിലവിലുണ്ട്. താന്‍ യുവതിയെ തട്ടിക്കൊണ്ടു പോകുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. യുവതിയുടെ വ്യാജ പരാതിയില്‍ എടുത്ത കേസില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് മാനസിക ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. കോടതി കല്‍പ്പിക്കുന്ന എന്തു ജാമ്യവ്യവസ്ഥയും പാലിക്കാന്‍ താന്‍ തയ്യാറാണ്. അതിനാല്‍ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം കൊടുക്കണമെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ ആവശ്യം.

സെപ്റ്റംബര്‍ മാസം 14 ന് തട്ടിക്കൊണ്ടു പോകല്‍ നടന്നുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കല്‍ അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പൊലീസ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് രണ്ടു പേരെക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്.
അതേ സമയം അധ്യാപികയെ കാണാതായതിന് രജിസ്റ്റര്‍ ചെയ്ത വുമണ്‍ മിസ്സിംഗ് കേസില്‍ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് അധ്യാപികയുടെ മര്‍ദ്ദന പോലീസ് പരാതിയിലില്ലാത്ത പീഡന ആരോപണ സംഭവങ്ങള്‍ വിവരിച്ചത്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പല സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി മൊഴി നല്‍കിയത്. പരാതി ഒത്ത് തീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെന്നും മൊഴിയില്‍ ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴി എടുത്ത ശേഷം എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് തീരുമാനം. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസിന് നല്‍കിയതിനെക്കാള്‍ ഗൗരവമേറിയ കാര്യങ്ങളാണ് യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുള്ളത്. എംഎല്‍എ പലസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നുമാണ് മൊഴി. ഒന്നര വര്‍ഷത്തിലറെയായി എല്‍ദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവും തുടര്‍ന്നതോടെ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനിടെ സെപ്റ്റംബര്‍ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 10 ന് കോവളം പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മജിസ്‌ടേറ്റിന് നല്‍കിയ മൊഴിയില്‍ കോവളം പൊലീസിനെതിരെയും ഗുരുതര ആക്ഷേപമുണ്ട്. എംഎല്‍എ തന്നെയും കൊണ്ട് കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിച്ചെന്നും കേസ് ഒത്ത് തീര്‍പ്പായെന്ന് അറിയിച്ചതായും മൊഴിയിലുണ്ട്. ഇക്കാര്യം എഴുതി നല്‍കാന്‍ എസ് എച്ച് ഒ ആവശ്യപ്പെട്ടു. എസ് എച്ച് ഒയുടെ സാന്നിധ്യത്തില്‍ എംഎല്‍എ പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാന്‍ ബോധപൂര്‍വ്വം വൈകിച്ചെന്നും ആക്ഷേപിക്കുന്നു. സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്. തല്‍ സമയത്താണ് യുവതിയുടെ സുഹൃത്ത് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ യുവതിയെ കാണാനില്ലെന്ന പരാതി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (1 hour ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (11 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (11 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (11 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (11 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (13 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (13 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (13 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (13 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (14 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (14 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (14 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (15 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (16 hours ago)

Malayali Vartha Recommends