വൈസ് ചാന്‍സിലര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല... ഗവര്‍ണര്‍ പെരുമാറുന്നത് ഏകാധിപതിയെപോലെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

വൈസ് ചാന്‍സിലര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഗവര്‍ണര്‍ പെരുമാറുന്നത് ഏകാധിപതിയെപോലെയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോള്‍ അതിന് തടസം നില്‍ക്കുന്ന നിലപാടാണ് വര്‍ണറുടെ ഭാഗത്ത് നിന്ന് വരുന്നത്. പീരുമേട്ടില്‍ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വാക്കുകള്‍.
ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയാണ് ഗവര്‍ണര്‍. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണിതൊക്കെയെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha






















