കണ്ടു നില്‍ക്കാനാവാതെ .... മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു.....

കണ്ടു നില്‍ക്കാനാവാതെ.... പാലക്കാട് മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു..... . നെന്മാറ വിത്തനശേരിയില്‍ ബാലകൃഷ്ണന്‍ (65), മകന്‍ കണ്ണന്‍ കുട്ടി (39) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടത്. വീട്ടില്‍ ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊലീസെത്തി ഇന്‍ക്വസ്റ്റ് നപടികള്‍ നടത്തി. അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്.
മകന്റെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇളയ മകന്‍ സതീഷ് കുമാര്‍ കോയമ്പത്തൂരില്‍ റെയില്‍വേ ജോലിക്കാരനാണ്. വിവാഹിതയായ ഒരു മകളുമുണ്ട്.
"
https://www.facebook.com/Malayalivartha






















