ശിവന്‍കൂട്ടീ മാനവും പോയി ഒരു പവനും പോയി ; 20 സീറ്റില്‍ ബിജെപി ജയിച്ചു 13 സീറ്റില്‍ ലീഡ് ചെയ്യുന്നു

തിരുവനന്തപുരത്ത് ബിജെപി വ്യക്തമായ വിജയം നേടിയാല്‍ 1 പവന്റെ സ്വര്‍ണ മോതിരം നല്‍കുമെന്നു പറഞ്ഞ വി. ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് ബിജെപിയുടെ മറുപടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 20 സീറ്റില്‍ ജയിച്ച് ബിജെപി മുന്നേറുന്നു.13 സീറ്റില്‍ ബിജെപി വ്യക്തമായി ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ജയിച്ചാല്‍ ശിവന്‍ കുട്ടിയുടെ 1 പവനും പോകും മാനവും പോകും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് 25 സീറ്റ് ലഭിച്ചാല്‍ വിവി രാജേഷിന് ഒരു പവന്റെ പൊന്‍ മോതിരം കൊടുക്കുമെന്ന് വി ശിവന്‍കുട്ടി അന്ന് പറഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സംസ്ഥാന വക്താവ് വിവി രാജേഷിന്റെ അവകാശവാദത്തിന് കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഇരുപത്തിയഞ്ച് സീറ്റ് ലഭിച്ചാല്‍ രാജേഷിന് ഒരു പവന്റെ പൊന്‍ മോതിരം കൊടുക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. കോര്‍പ്പറേഷന്റെ ഭരണം ഇടത് മുന്നണി നേടിയില്ലെങ്കില്‍ ര് പവന്‍ സ്വര്‍ണ്ണം നല്‍കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇരുപത്തിയഞ്ചോളം വാര്‍ഡുകളില്‍ എല്‍ഡിഎഫ് യുഡിഎഫ് ധാരണയുന്നെ് ബിജെപി വക്താവ് വിവി രാജേഷ് ആരോപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇരുപത്തിയഞ്ച് സീറ്റില്‍ ബിജെപി ജയിച്ചാല്‍ രാജേഷിന് ഒരു പവന്റെ പൊന്‍മോതിരം നല്‍കുമെന്നായിരുന്നു ആരോപണത്തോടുള്ള വി.ശിവന്‍കുട്ടിയുടെ മറുപടി. ശിവന്‍കുട്ടിയുടെ പന്തയത്തിന് മറുപടി നല്‍കാന്‍ രാജേഷ് തയാറായില്ലെങ്കിലും ബിജെപി കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ചു. അറുപത് സീറ്റിലധികം നേടി എല്‍ഡിഎഫ് ഭരണം നേടുമെന്ന് പറഞ്ഞ ശിവന്‍കുട്ടി ഇടത് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ര് പവന്‍ സ്വര്‍ണ്ണം നല്‍കുമെന്നും പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha