Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

അന്ന് പോപ്പുലര്‍ഫ്രണ്ടിന്റെ പുലിക്കുട്ടി..ഇപ്പൊ പവനായി ശവമായി കമന്റോളികളും ഓടി റൗഫിന്റെ ഇപ്പൊഴത്തെ അവസ്ഥ

28 OCTOBER 2022 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

ഇവനാണ് ആണ്‍കുട്ടി മുസ്ലിം ലീഗ് നേതാക്കല്‍ക്കുണ്ടോ ഈ ചങ്കൂറ്റം. കേന്ദ്ര ഏജന്‍സികളെ പച്ചയ്ക്ക് വെല്ലുവിളിക്കുന്ന പിലിക്കുട്ടി. ആര്‍എസ്എസിന്റെ കാലന്‍. ലീഗ് അനുഭാവിയായിരുന്നു ഇനി ഈ സംഘടനയ്‌ക്കൊപ്പം. സിപിഎമ്മുകാരനാണ് പക്ഷേ ഈ പ്രസംഗം കേട്ട് രോമാഞ്ചം തോന്നുന്നു.. ഈ പ്രസംഗത്തിന്റെ അടിയില്‍ വന്ന് കമന്റുകളാണിത്. എന്നിട്ടിപ്പൊ എന്തായി പവനായി ശവമായി ഈ പറഞ്ഞ കമന്റോളികളെയും കാണാനില്ല.

എല്ലാത്തിനേം യുഎപിഎ ചുമത്തി അകത്തിട്ടിരിക്കുകയാണ് എന്‍ഐഎ. ഇനി റൗഫ് ഏമാനെയും അങ്ങ് ഡല്‍ഹിക്ക് കൊണ്ടുപോകാനാണ് തീരുമാനം. കൊച്ചി എന്‍ഐഎ ആണ് കേരളാ പോലീസിലെ ഒരു പൂച്ചക്കുട്ടിയെ പോലും അറിയിക്കാതെ കേരളത്തില്‍ ഈ ഒരു ഓപ്പറേഷന്‍ നടത്തിയത്. എന്തായാലും അതിന്റെ ക്ഷീണം കേരളാ പോലീസിന് ഉണ്ട്. കാരണം കേരളാ പോലീസ് കാടടച്ച് പരിശോധന നടത്തിയിട്ടും കിട്ടാത്ത ആളിനെയാണ് എന്‍ഐഎ രാത്രി 12 മണിക്ക് പുഷ്പം പോലെ പൊക്കിയെടുത്തിരിക്കുന്നത്. എന്തൊരു നാണക്കേടാണല്ലേ.. കേരളാ പോലീസ് പിഎഫ്‌ഐഎ ആത്മ ബന്ധത്തിന് ഇതിലും വലിയ തെളിവ് വേണോ എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നതുപോലും.

എന്തായാലും ഏമാന്മാരെ കൊണ്ടാകില്ലെന്ന് അവര്‍ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് ഓരോ സംസ്ഥാനത്തും എന്‍ഐഎയ്ക്ക് ബ്രാഞ്ച് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും. കേരളാ പോലീസിന്റെ പണികൂടി കേരളത്തില്‍ എന്‍ഐഎയ്ക്ക് ചെയ്യേണ്ട അവസ്ഥയാണ്.

എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായും ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും ഇന്നലെ ഹരിയാനയില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അദേഹം വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യും. അന്ന് കൂടുതല്‍ വിശദീകരണം മോദി നല്‍കിയേക്കും.

എന്തായാലും മൈക്ക് കിട്ടിയാല്‍ കേന്ദ്ര ഏജന്‍സികളെയും ആര്‍എസ്എസിനെയും വെല്ലുവിളിക്കുന്ന റൗഫിന്റെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ബാക്കിയുള്ള ഉരുട്ടിപ്പെരട്ടലുകള്‍ അങ്ങ് ഡല്‍ഹിയില്‍.. എന്‍ഐഎ സംഘം ഉടന്‍ തന്നെ റൗഫുമായി അവിടേയ്ക്ക് യാത്ര തിരിക്കും. എന്നാണ് അറിയാന്‍ കഴിയുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയില്‍ എന്‍ഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന റൗഫിനെ പിടികൂടാന്‍ എന്‍ഐഎ സംഘം കുറച്ചു ദിവസമായി റൗഫിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകള്‍ നിരീക്ഷണത്തിലാക്കിയിരുന്നു.

നിരോധിത സംഘടനയായ പിഎഫ്‌ഐ നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് റൗഫാണെന്നാണ് വിലയിരുത്തല്‍. ഒളിവിലും സംഘടനാപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുവന്നത് റൗഫാണെന്ന വിവരവും എന്‍ഐഎ സംഘത്തിന് ലഭിച്ചിരുന്നു.

റൗഫ് കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് കൊച്ചിയില്‍ നിന്നുള്ള സംഘം രാത്രിയില്‍ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയില്‍ തന്നെ കൊച്ചിയിലേക്ക് എത്തിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമരപരിപാടികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു എന്നാണ് സൂചന.

വിദേശ ഫണ്ട് വരവ്, പ്രവര്‍ത്തകര്‍ക്കുള്ള നിയമസഹായം തുടങ്ങിയ ഉത്തരവാദിത്തവും റൗഫിന്റെ നേതൃത്വത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയുണ്ടായ ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടത്തിയതിനു പിന്നിലും റൗഫിന്റെ പ്രേരണയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ റൗഫിന്റെ പങ്ക് സംബന്ധിച്ച സൂചനകള്‍ ലഭിച്ചെങ്കിലും ഇതുവരെയും അറസ്റ്റിലേക്ക് എത്തിയിരുന്നില്ല.

രാജ്യസുരക്ഷ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (9 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (24 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (32 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends