അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്; സാമ്പിളുകള്‍ ഉള്‍പ്പെടെ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പിളുകള്‍ ഉള്‍പ്പെടെ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് വീണ്ടും ഗുരുതര വീഴ്ച്ച സംഭവിച്ചത് . ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരുന്ന് മാറി കുത്തി വെച്ച് രോഗി മരിച്ചു. സംഭവത്തിൽ കുടരഞ്ഞി സ്വദേശി സിന്ധു (42) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് പനി ബാധിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മരുന്ന് മാറി കുത്തി വച്ചതാണ് മരണകാരണമെന്നാണ് ഭർത്താവ് രഘു ആരോപിക്കുന്നത്.
ഇന്ന് രാവിലെ എടുത്ത ഇഞ്ചക്ഷൻ മാറിപ്പോയെന്നും, ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.മാത്രമല്ല കുത്തിവയ്‌പ്പെടുത്ത ഉടൻ മരണം സംഭവിക്കുകയായിരുന്നു. മാത്രമല്ല മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ല എന്ന റിപ്പോർട്ടാണ് ലഭിച്ചതെന്നും രഘു പറയുന്നു. നിലവിൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പിന്നാലെ കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. അതേസമയം തന്നെ ഇന്നലെ വൈകുന്നേരം നൽകിയ അതേ മരുന്ന് തന്നെയാണ് ഇന്ന് രാവിലെയും നൽകിയത് എന്നും, എന്താണ് മരണകാരണമെന്ന് വ്യക്തതയില്ല എന്നുമാണ് ആശുപത്രിയിലെ ഡോക്ടർ പറയുന്നത്.
https://www.facebook.com/Malayalivartha

























