Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ബിജെപി സിപിഎം സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കമായി; ബിജെപിയുടെ രാഷ്ട്രീയം പറയാന്‍ സിപിഎംനാകില്ല, ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ നേട്ടമുണ്ടായത് ഇടതുപക്ഷത്തിന്, ബിജെപി പാളയത്തിലേയ്ക്ക് ചേക്കേറി കൊണ്ടിരിക്കുന്നത് കൂടുതലും കോണ്‍ഗ്രസ് അണികൾ

28 OCTOBER 2022 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

കേരളത്തില്‍ ബിജെപിയും സിപിഎം കക്ഷികളും കടുത്ത ശത്രുതയില്‍. ആദ്യം മുതൽക്കേ കോണ്‍ഗ്രസ് സിപിഎം ന്റെ കടുത്ത ശത്രുവുമാണ്. കേരളത്തിലെ സിപിഎം ഘടകം കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന ഇരട്ടി ശക്തിയിലാണ് ബിജെപിയേയും സംഘപരിവാര്‍ സംഘടനകളേയും എതിര്‍ക്കുന്നത്. എപ്പോഴും അവര്‍ ശത്രു പക്ഷത്താണെന്നതും വാസ്തവമാണ്. ബിജെപിയുടെ രാഷ്ട്രീയം പറയാന്‍ സിപിഎംനാകില്ല. സിപിഎം മതനിരപേക്ഷതയെ കുറിച്ച് വാതോരാതെ പറയുമ്പോള്‍ ബിജെപി ഹിന്ദുത്വത്തെ കുറിച്ചാണ് പറയുന്നത്. ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ നേട്ടമുണ്ടായത് ഇടതുപക്ഷത്തിനാണ്. കോണ്‍ഗ്രസ് അണികളാണ് കൂടുതലും ബിജെപി പാളയത്തിലേയ്ക്ക് ചേക്കേറി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് ബിജെപിയുടെ വളര്‍ച്ചയെ സിപിഎം ഉള്ളുകൊണ്ട് അഭിനന്ദിക്കുന്നുണ്ട്. കേരളം കഴിഞ്ഞാല്‍ സിപിഎം ന്റെ ശക്തി കേന്ദ്രമായിരുന്നത് പശ്ചിമബംഗാളാണ്.

മുപ്പത്തഞ്ച് വര്‍ഷം ഭരിച്ച പാരമ്പര്യമാണ് പാര്‍ട്ടിക്ക് പശ്ചിമ ബംഗാളിലുള്ളത്. മുപ്പത്തഞ്ച് വര്‍ഷം ജനത്തെ അടിമകളാക്കി ഭരിച്ചിരുന്നു എന്നാണ് പിന്നീട് പാര്‍ട്ടിയ്ക്ക് അവിടെയുണ്ടായ തകര്‍ച്ച കാണിക്കുന്നത്. തകര്‍ച്ചയെന്നു പറഞ്ഞാല്‍ സിപിഎം പ്രവര്‍ത്തകനെന്ന് പറഞ്ഞ് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ മാറി. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസില്‍ നിന്നും തെറ്റിപിരിഞ്ഞ മമതാ ബാനര്‍ജിയുണ്ടാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരവോടെ സാധാരണക്കാരെല്ലാം അങ്ങോട്ട് ചേക്കേറി. തൃണമൂലിലെത്തിയവരാകട്ടെ സിപിഎം ഓഫീസുകള്‍ പിടിച്ചെടുക്കുകയും നേതാക്കളെ വഴിക്കിട്ട് തല്ലുകയുമൊക്കെ ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നാടുവിടുകയോ അല്ലെങ്കില്‍ സിപിഎം വിടുകയോ ചെയ്യാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ള. ഭരണ സ്വധീനം ഉപയോഗിച്ച് മമത ബാനര്‍ജി അത് നിര്‍വ്വഹിക്കുകയും ചെയ്തു. തിരിച്ചു കയറാനാകാത്ത വിധം സിപിഎം നെ പശ്ചിമബംഗാളില്‍ തകര്‍ത്തു കളഞ്ഞു. എന്നാലിപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് ബംഗാളില്‍ സിപിഎം ബിജെപിയോടൊപ്പം ചേരാനെരുങ്ങുന്നുവെന്നാണ്.

സിപിഎം അണികള്‍ക്ക് ബിജെപി സംരക്ഷണം നല്കിയാല്‍ അവര്‍ എവിടെയും ചേക്കേറാന്‍ തയ്യാറാണ്. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കും. കഴിഞ്ഞ ദീപാവലി ആഘോഷം ബിജെപി സിപിഎം സഖ്യ ചര്‍ച്ചകള്‍ക്ക് ഉപയോഗിച്ചതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍ . അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി , സിപിഎം സഖ്യം മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ഉതത്രബംഗാളിലെ പ്രമുഖ സിപിഎം നേതാവും മുന്‍മന്ത്രിയുമായ അശോക് ഭട്ടാചാര്യയെ അദ്ദേഹത്തിന്റെ വീട്ടിയെത്തിയാണ് ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.രാജു ബിസ്ത എം.പി, ശങ്കര്‍ ഘോഷ് എംഎല്‍എ തുടങ്ങിയ ബിജെപി നേതാക്കളുടെ സംഘം എത്തി അശേക് ഭട്ടാചാര്യയുമായി ചര്‍ച്ച നടത്തിയതാണ് വിവാദമായിരിക്കുന്നത്. ബംഗാളില്‍ ബിജെപിയ്ക്ക് ശക്തിയുള്ള മേഖലയാണ് സിലിഗുഡി.

സിലിഗുഡി മേഖലയിലെ അന്‍പത്തിനാല് നിയമസഭ സീറ്റുകളില്‍ ബിജെപിയാണ് വിജയിച്ചിരിക്കുന്നത്. ഈ മേഖലയില്‍ സിപിഎം ബന്ധം ഉറപ്പിക്കാനായാല്‍ അന്‍പത്തിനാല് സീറ്റും നേടിയെടുക്കാനാവുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.ബിജെപി എറെ ശക്തിയുള്ള മേഖല കൂടിയാണ് സിലിഗുഡി ഉള്‍പ്പെടുന്ന ഉത്തരബംഗാല്‍ . കഴിഞ്ഞ പാര്‍ലെമെന്റ് തിരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ പലയിടത്തും ബിജെപിയുടെ മുഖ്യഎതിരാളി സിപിഎം ആയിരുന്നു. കഴിഞ്ഞ തവണ ജയിച്ച സീറ്റുകള്‍ തന്നെ ഉത്തവണ ജയിച്ചു കയറാനാകുമോയെന്ന ഭയവും ബിജെപിയെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം സഖ്യസാധ്യത ആരായുന്നത്.

സിപിഎം ബിജെപി സഖ്യത്തിന് തയ്യാറായില്ലെങ്കില്‍ അശോക് ഭട്ടാചാര്യ ഉള്‍പ്പടെയുള്ള നേതാക്കളെ അടര്‍ത്തിയെടുത്ത് സിപിഎം പിളര്‍ക്കാനും ബിജെപി പദ്ധതിയിടുന്നു. ബംഗാളില്‍ കോണ്‍ഗ്രസിനെ പരമാവധി കഷണങ്ങളാക്കി മാറ്റിയതിന് ശേഷമാണ് സിപിഎം പിളര്‍ക്കാനോ കൂടെ കൂട്ടാനോ ശ്രമിക്കുന്നത്. കൂടെ നില്ക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ പിളര്‍ക്കാനും മടിക്കില്ലെന്ന് ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ബിജെപി സിപിഎം സഖ്യസാധ്യതകള്‍ ആരാഞ്ഞതിനെ കുറിച്ച് കേന്ദ്രനേതൃത്വം പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിലെ സിപിഎം ന്റെ നീക്കങ്ങള്‍ കേരളത്തിലെ സിപിഎം നേതാക്കളിലും ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ് . ബിജെപി സിപിഎം സഖ്യം കേരളത്തില്‍ സിപിഎം ഘടകത്തിന്റെ പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (7 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (22 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (30 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends