Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

പിണറായി വിജയന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന്റെ പൊതുകടം 33 ശതമാനമാണ് ഉയര്‍ന്നത്; വേറൊരു കാര്യത്തിലും ഉയര്‍ച്ചയില്ലെങ്കിലും കടത്തിന്റെ കാര്യത്തില്‍ കേരളം കുതിക്കുകയാണ്; ശമ്പളവും പെന്‍ഷനും നല്കാനായി മാസം മൂവായിരം കോടി വീതം കടംവാങ്ങിക്കുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ചരിത്രത്തില്‍ നാളിതു വരെയുണ്ടായിട്ടില്ല; കടം വീട്ടാനാവില്ല കേന്ദ്രം ജപ്തിയുമായി കേരളത്തില്‍?

28 OCTOBER 2022 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

കേരളം എങ്ങോട്ടാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളീയര്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. കേരളീയര്‍ കടംകൊണ്ട് പൊറുതി മുട്ടികൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ധൂര്‍ത്തടിച്ച് ജനങ്ങളെ കടക്കാരാക്കിയ ഏക സര്‍ക്കാര്‍ കേരളത്തിലാണ്. ഓരോ മാസവും തള്ളിനീക്കാന്‍ കടംവാങ്ങി മുന്നേറുന്ന സര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്കയില്ല. എന്നാല്‍ ജനങ്ങളുടെ ഭാവിയില്‍ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് ആശങ്കയുണ്ട്. പിണറായി വിജയന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന്റെ പൊതുകടം 33 ശതമാണ് ഉയര്‍ന്നത്.

വേറൊരു കാര്യത്തിലും ഉയര്‍ച്ചയില്ലെങ്കിലും കടത്തിന്റെ കാര്യത്തില്‍ കേരളം കുതിക്കുകയാണ്. ശമ്പളവും പെന്‍ഷനും നല്കാനായി മാസം മൂവായിരം കോടി വീതം കടംവാങ്ങിയ്ക്കുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ് കടം കിട്ടാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ കടം വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ കേന്ദ്രസര്‍ക്കാരും അവസാന താക്കീത് നല്കി.

ഇനി കടമെടുക്കാന്‍ അനുവാദം തരില്ലെന്ന് . കേരള ഖജനാവ് ഭദ്രമെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറയുന്നതിന്റെ ഏതര്‍ത്ഥത്തിലെന്ന് വ്യക്തമല്ല.സര്‍ക്കാരിന്റെ നേരിട്ടുള്ള കടമെടുക്കലിന് പുറമേ കിഫ്ബി, മസാല ബോണ്ട് തുടങ്ങി വിവിധ പേരുകളിലുള്ള സ്ഥാപനങ്ങള്‍ വഴിയും കടമെടുക്കുന്നുണ്ട്. കടം പെരുകി പലിശ പോലും അടയ്ക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലേയ്ക്കാണ് സംസ്ഥാനം പോകുന്നതെന്ന് യാഥാര്‍ത്ഥ്യം ധനമന്ത്രിയോ സര്‍ക്കാരോ അംഗീകരിച്ചിട്ടില്ല.

കേരള സര്‍ക്കാരിന്റെയും കിഫ്ബിയുടെയും റേറ്റിംങ് രാജ്യന്തര ഏജന്‍സിയായ ഫിച്ച് കുറച്ചിരിക്കുകയാണ്. ഫിച്ച് റേറ്റിംങ് ഏജന്‍സി കിഫ്ബിയ്ക്കും കേരള സര്‍ക്കാരനും ബി നെഗറ്റീവ് റേറ്റീംഗ് നല്കിയതോടെ സംസ്ഥാനത്തിന് കടമെടുക്കണമെങ്കില്‍ കൂടിയ പലിശ നല്‌കേണ്ടി വരും. മസാല ബോണ്ട് വിറ്റപ്പോഴുള്ള റേറ്റിംഗ് നിലവിലില്ല.സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലായതുകൊണ്ടാണ് ഫിച്ച് റേറ്റിംങ് ഏജന്‍സി കേരളത്തെ കടക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അത്രത്തോളം ഭയാനകമാണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് വിലയിരുത്തപ്പെടുന്നു 

വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതുും കടപത്രമിറക്കി സമാഹരിക്കുന്നതും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ കടം 3.32 ലക്ഷം കോടിയിലേയ്ക്കുയര്‍ന്നു.കടം ഉയര്‍ന്നെങ്കിലും ആഭ്യന്തര വരുമാനത്തില്‍ മാറ്റമുണ്ടായില്ല. നിലവില്‍ ഒന്‍പത് ലക്ഷം കോടി രൂപയാണ് ആഭ്യന്തര വരുമാനം. ആഭ്യന്തര വരുമാനത്തിന്റെ 36 ശതമാനം വരെ വായ്പയായി എടുത്തിട്ടുണ്ട്. ആഭ്യന്തരവരുമാനത്തിന്റെ മുപ്പത്തിയാറ് ശതമാനം വായ്പയെടുത്ത മറ്റ് സംസ്ഥാനങ്ങളില്ല. സാമ്പത്തിക സ്ഥിതി പരിതാപ അവസ്ഥയിലുള്ള പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പോലും ആഭ്യന്ത വരുമാനത്തിന്റെ മുപ്പത് ശതമാനത്തില്‍ താഴെയാണ് കടം.

അടുത്ത ആഴ്ച ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നല്കുന്നതിനായി ആയിരത്തഞ്ഞൂറ് രൂപയുടെ കടപത്രങ്ങളാണ് കഴിഞ്ഞ ദിവസം വില്പന പൂര്‍ത്തിയാക്കിയത്. അതിന് പുറമേ രണ്ടായിരം കോടി കൂടെ കടമെടുക്കാനുള്ള കടപത്രങ്ങളിറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഈ മാസത്തെ ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി മാത്രം 870 കോടി രൂപ ആവശ്യമാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന കമ്പനിയ്ക്ക് സര്‍ക്കാര്‍ വന്‍ബാധ്യത വരുത്തി വെച്ചിട്ടുണ്ട്. ഇപ്പോഴത്തെ 4500 കോടിയും കൂടെയാകുമ്പോള്‍ കേരളത്തിന്റെ ഈ വര്‍ഷത്തെ കടമെടുപ്പ് പതിമൂവായിരത്തി നാനൂറ്റി മുപ്പത്തിയാറ് കോടി രൂയിലേയ്‌ക്കെത്തും. കേന്ദ്രം അനുവദിച്ചാല്‍ ഈ വര്‍ഷം 4500 കോടി രൂപ കൂടി കടമെടുക്കാം. ഡിസംബര്‍ വരെയുള്ള വായ്പകള്‍ക്കേ കേരളത്തിന് അനുമതി ലഭിച്ചിട്ടുള്ളൂ. പുതിയ വായ്പകളെടുക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ ഡിസംബറിന് ശേഷം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും തകരും. ഇപ്പോള്‍ തന്നെ കേരളം മൂന്നര ലക്ഷം കോടി രൂപയുടെ കടത്തിലേയ്ക്ക് കേരളം എത്തിയിരിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

ഓരോ മാസവും ശമ്പള ദിനത്തിന് മുന്‍പ് ആയിരം മുതല്‍ മൂവായിരം കോടി രൂപ വരെ സര്‍ക്കാര്‍ കടമെടുക്കാറുണ്ട്. ഓണക്കാലത്ത് അയ്യായിരം കോടി രൂപയാണ് കടമെടുത്തത്. പലവിധ വികസനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കടമെടുപ്പ് നടത്തുന്നത്. ഒരു മാസം കടംകിട്ടാതെ വന്നാല്‍ ശമ്പളവും പെന്‍ഷനും നില്ക്കുമെന്നുമാത്രമല്ല സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിയ്ക്കും.മോശമായ സാമ്പത്തിക സ്ഥിതിയിലും ധൂര്‍ത്തിനോ ശമ്പളത്തിനോ കുറവു വരുത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിട്ടാണ് ഇറങ്ങി പോയതെന്ന് പിണറായി ഭരണം തുടങ്ങിയപ്പോള്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.

മസാല ബോണ്ടും കിഫ്ബിയും വിവാദമായപ്പോഴും ഐസക് ഖജനാവ് ഭദ്രമാണെന്ന് പറഞ്ഞു. ഒടുവില്‍ ഭരണത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആയിരം കോടി ഖജനാവില്‍ മിച്ചമുണ്ടെന്ന വീമ്പിളക്കാനും അദ്ദേഹം മറന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ആരംഭിച്ച കടമെടുപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴത്തെ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും പറയുന്നത് സര്‍ക്കാര്‍ ഖജനാവ്  ഭദ്രമെന്നാണ് .

എന്നാല്‍ കടമെടുപ്പ് നടന്നില്ലെങ്കില്‍ എല്ലാം മുടങ്ങുമെന്നും അദ്ദേഹം പറയുന്നുണ്ട്. ചുരുക്കത്തില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് . പ്രതിസന്ധി രൂക്ഷമായിട്ടും സര്‍ക്കാരിന് കടം വാങ്ങിയ്ക്കുകയല്ലാതെ മറ്റ് വഴികളിലെന്ന അവസ്ഥയായി. ഇനി കടമെടുക്കാനുള്ള അപേക്ഷയുമായി കേന്ദ്രത്തെ സമീപിക്കാനാവില്ല. കടത്തിന്റെ പരിധി കഴിഞ്ഞെന്ന് കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (10 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (25 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (33 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends