ഭാര്യ ആത്മഹത്യ ചെയ്‌തതിന് പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു! ദുരൂഹത! പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു. തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലാണ് സംഭവം നടന്നത്.
ഇന്നലെ വൈകീട്ടാണ് സംഭവം. വീടിന്റെ പുറകുവശത്ത് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാതായിരുന്നു. പിന്നാലെ നാട്ടുകാരും ബന്ധുക്കളും വേലായുധനായി തെരച്ചിൽ നടത്തുകയായിരുന്നു.
പിന്നാലെ ഇന്ന് രാവിലെയാണ് അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























