നടിയ്ക്ക് നീതി, ദിലീപിന് ശിക്ഷ എന്നതല്ല ശരിയായ സമീപനം; നടിയ്ക്ക് നീതി, കുറ്റവാളിക്ക് ശിക്ഷ എന്നതാണ്; തുറന്നടിച്ച് ശ്രീജിത്ത് പണിക്കർ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ജഡ്ജ് പക്ഷപാതം കാട്ടുന്നുവെന്ന ഗുരുതരമായ ആക്ഷേപമാണ് വാദിഭാഗത്തിനുള്ളത്. അതുകൊണ്ട് കേസ് മറ്റൊരു ജഡ്ജിനെ ഏൽപ്പിക്കണം എന്നതാണ് അവരുടെ ആവശ്യം. ഈ ആക്ഷേപം പരിഗണിച്ച ശേഷം തള്ളിക്കളഞ്ഞത് ആദ്യം ഹൈക്കോടതിയും ഇന്ന് സുപ്രീംകോടതിയുമാണ്. അവർക്കും പക്ഷപാതമുണ്ടെന്ന് കരുതാൻ കഴിയില്ലല്ലോ.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? നിർണ്ണായകമായ കാര്യം ചൂണ്ടിക്കാണിച്ച് ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ജഡ്ജ് പക്ഷപാതം കാട്ടുന്നുവെന്ന ഗുരുതരമായ ആക്ഷേപമാണ് വാദിഭാഗത്തിനുള്ളത്.
അതുകൊണ്ട് കേസ് മറ്റൊരു ജഡ്ജിനെ ഏൽപ്പിക്കണം എന്നതാണ് അവരുടെ ആവശ്യം. ഈ ആക്ഷേപം പരിഗണിച്ച ശേഷം തള്ളിക്കളഞ്ഞത് ആദ്യം ഹൈക്കോടതിയും ഇന്ന് സുപ്രീംകോടതിയുമാണ്. അവർക്കും പക്ഷപാതമുണ്ടെന്ന് കരുതാൻ കഴിയില്ലല്ലോ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഉത്തരം നിസ്സാരമെന്ന് വിധിപ്പകർപ്പ് വായിച്ചാൽ മനസ്സിലാകും. വിചാരണക്കോടതി ജഡ്ജിന്റെ പക്ഷപാതത്തെ കുറിച്ച് വാദിഭാഗം ഉയർത്തുന്ന ആരോപണങ്ങൾ കേവലം ആരോപണങ്ങൾ മാത്രമാണ്. അവയൊന്നും സ്ഥാപിക്കാൻ തക്ക യാതൊരു തെളിവുകളും സമർപ്പിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം കഴിഞ്ഞ മാസം സുവ്യക്തമായി പറഞ്ഞത് ഹൈക്കോടതിയിൽ ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ആണ്. ഇന്നത് ആവർത്തിച്ചിരിക്കുകയാണ് സുപ്രീംകോടതിയിൽ ജസ്റ്റിസ് അജയ് റസ്തോഗിയും ജസ്റ്റിസ് സി ടി രവികുമാറും.
ഹൈക്കോടതിയുടെ രണ്ടു നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ് — ഒന്ന്, മാധ്യമങ്ങൾ സൃഷ്ടിക്കുന്ന തെറ്റായ കാഴ്ചപ്പാടുകളുടെ ഇരയാകുന്നുണ്ട് വാദിഭാഗം. രണ്ട്, മുൻധാരണകൾക്ക് അനുസൃതമായാണ് മാധ്യമവിചാരണകൾ നടക്കുന്നത്. എന്റെ നിലപാട് ഞാൻ ആവർത്തിക്കുന്നു — നടിയ്ക്ക് നീതി, ദിലീപിന് ശിക്ഷ എന്നതല്ല ശരിയായ സമീപനം; നടിയ്ക്ക് നീതി, കുറ്റവാളിക്ക് ശിക്ഷ എന്നതാണ്.
https://www.facebook.com/Malayalivartha
























