വോട്ടര്‍മാരോടു നന്ദി പറയാന്‍ പോകുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ്. അംഗം കുഴഞ്ഞുവീണു മരിച്ചു.

തൃശൂര്‍ ചേലക്കര ഗ്രാമപഞ്ചായത്തില്‍ തോന്നൂര്‍ക്കര പതിനേഴാം വാര്‍ഡ് അംഗമായി വിജയിച്ച തോന്നൂര്‍ക്കര തോട്ടേക്കാട് മേലേക്കളം എന്‍. മുരളീധരമേനോനാണ് (61) ഹൃദയാഘാതംമൂലം മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇ. വേണുഗോപാലമേനോന്റെ മാതൃസഹോദരന്റെ മകനാണ് മുരളീധരമേനോന്‍.
മുരളിയുടെ മകന്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് എത്തിയിരുന്നു. ഇന്നലെ രാവിലെ യാണ് വിദേശത്തേക്ക് തിരിച്ചു പോയത്. മകന്റെ വിവാഹ നിശ്ചയം 29ന് നടത്താനിരിക്കുകയായിരുന്നു. ഭാര്യ: പ്രഭാവതി. മക്കള്‍: ശ്രീജിത് (സൗദി അറേബ്യ)., ശ്രിയ (ബെല്ലാരി). മരുമകന്‍: സന്തോഷ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























