മാണിയുടെ രാജിക്കായി സമ്മര്‍ദമേറുന്നു

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്നു തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന ആവശ്യം മുന്നണിക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഉയരുന്നു. കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും മാണിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.മാണി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടു.
രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. മാണിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണനെന്നും അല്ലെങ്കില്‍ നേതൃത്വത്തെ തിരുത്തേണ്ടി വരുമെന്നു വി.ഡി. സതീശന്‍ അറിയിച്ചു.
മാണിക്കെതിരേ കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു പദവിയില്‍ തുടരന്‍ അര്‍ഹതയില്ലെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























