വിസിമാരെ തൂത്തെറിഞ്ഞു... തെറ്റ് ചെയ്തവർക്ക് ചങ്കിടിച്ചതിൽ തെറ്റില്ല!

13 വൈസ് ചാന്‍സലര്‍മാരിൽ 11 പേരുടേയും നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വി.സിമാരുടെ യോഗ്യതയിലല്ല. അവരുടെ നിയമന രീതിയിലാണ് ചട്ടലംഘനം നടന്നതായി കണ്ടെത്തിയത്'. ഇവരുടെ രാജി ആവശ്യപ്പെട്ടതിൽ ഒരു വിവാദവുമില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കുക തൻ്റെ ഉത്തരവാദിത്തമാണ്. മറ്റ് ഉദ്ദേശ്യങ്ങള്‍ ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
നിസാര തർക്കങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യമില്ല. കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസ നയത്തിലും സാമൂഹിക പരിവർത്തനത്തിലും മുന്നിൽ നിൽക്കുന്നവരാണ് കേരളീയർ.
മലയാളികൾ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ നൽകുന്നത് എന്ന് അദ്ദേഹം വിമർശിച്ചു. ഒരു മന്ത്രിക്ക് 25 പേഴ്‌സണൽ സ്റ്റാഫുമാരാണ് ഉള്ളത് എന്നും അതിന്റെ ആവശ്യം എന്താണെന്നും ഗവർണർ ചോദിച്ചു.
ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകാൻ ഉപയോഗിക്കുന്നു. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്നും പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് ജനങ്ങളെ അറിയിക്കാനാണ് ഇക്കാര്യം പറയുന്നത് എന്നും ഗവർണർ വ്യക്തമാക്കി.
ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിന്‍റെ സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ .
https://www.facebook.com/Malayalivartha

























