ഷാഫിയ്ക്ക് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളോട് ആർത്തി! നരബലിയ്ക്ക് മൂന്നാമതും ഇര? നരബലിയ്ക്ക് ചൂണ്ടിയ ഇര കൊളുത്തും മുന്നേ പിടിയിൽ; സ്വകാര്യഭാഗത്ത് കുത്തി പരിക്കേൽപ്പിക്കുന്നത് പ്രിയം! നരബലിക്ക് ഷാഫി വാങ്ങിയത് ആറുലക്ഷം രൂപ

ഇലന്തൂർ നരബലി കേസിൽ വീണ്ടും നടുക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. രണ്ട് കൊലപാതങ്ങളാണ് 3 പേരും കൂടെ ചെയ്തത്. എന്നാൽ പ്രതികൾ ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കിൽ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാത്രമല്ല മൂന്നാമത്തെ നരബലിക്കായി തെരച്ചിൽ തുടങ്ങിയിരുന്നതായി ചോദ്യം ചെയ്യലിൽ ഷാഫി സൂചന നൽകിയതായാണ് വിവരമുണ്ട്. അതേസമയം പത്മയുടെ കൊലപാതകത്തെ തുടർന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കിൽ നരബലിയുടെ പേരിൽ മൂന്നാമതൊരാൾ കൂടി കൊല്ലപ്പെടുമായിരുന്നു.
ഇതോടൊപ്പം തന്നെ നരബലിക്ക് മുന്നേയായി മുഖ്യ പ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയിൽ നിന്ന് ആറുലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി.
എന്നാൽ തുടക്കത്തിൽ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൃത്യമായ കണക്ക് പോലീസിന് ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നായിരുന്നു ആദ്യ മൊഴി. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇത്രയും തുക വാങ്ങിയ കാര്യം ഷാഫി സമ്മതിച്ചത്.
https://www.facebook.com/Malayalivartha
























