കാര്‍ അപകടത്തില്‍പ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫിന് പരിക്ക്....

കാര്‍ അപകടത്തില്‍പ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫിന് പരിക്ക്. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ വെച്ചാണ് രാവിലെ 11.45ന് എം.പി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് അദ്ദേഹം മാത്രമാണ് കാറിലുണ്ടായിരുന്നത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. എം പിയുടെ കാലിന് പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. അദ്ദേഹത്തെ കെ വി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























