ശിവശങ്കർ ആരായിരുന്നു? മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ശിവശങ്കർ രാജിവെച്ചത് ഏത് കാരണത്താലാണ്; ഈ കാര്യങ്ങളൊക്കെ കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുകയാണ്; സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടെന്നറിഞ്ഞാൽ ഉറപ്പായും ആ വിഷയത്തിൽ ഇടപ്പെടും; തുറന്നടിച്ച് ഗവർണർ

നിർണായകമായ ചില കാര്യങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചിരിച്ചിരിക്കുകയാണ് ഗവർണർ. അതിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചില നിർണായക പരാമർശങ്ങൾ ഗവർണർ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കുറിച്ചും ഗവർണർ തുറന്നടിക്കുകയുണ്ടായി. ശിവശങ്കർ ആരായിരുന്നു എന്നാണ് ഗവർണർ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ശിവശങ്കർ രാജിവെച്ചത് ഏത് കാരണത്താല്‍ ആണെന്നും ഗവർണർ ചോദിച്ചു.
ഈ കാര്യങ്ങളൊക്കെ കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുകയാണെന്ന് ഗവർണർ തുറന്നടിച്ചിരിക്കുകയാണ്. ശിവശങ്കറിനെ അധികാരത്തിൽ നിന്നും മാറ്റിനിർത്തിയത് ഏത് പശ്ചാത്തലത്തിൽ ആണെന്നും ഗവർണർ ചോദിച്ചു. തന്റെ പ്രഷർ വിഷയമാണോ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ മതി എന്ന് ഗവർണർ തുറന്നടിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടെന്നറിഞ്ഞാൽ ഉറപ്പായും താനാ വിഷയത്തിൽ ഇടപെടുമെന്ന് ഗവർണർ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർ സ്വർണ്ണ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ ഒരൊറ്റ കാരണത്താൽ തനിക്ക് സ്വർണക്കടത്ത് കേസിൽ ഇടപെടാനുള്ള അവകാശമുണ്ടെന്ന് ഗവർണർ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അത്തരത്തിലൊരു ആരോപണം ഉണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടെയെന്നുംഗവർണർ ചോദിച്ചു.കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കിൽ താൻ ഇടപെടും എന്നും ഗവർണർ പറഞ്ഞു യോഗ്യത ഇല്ലാത്തവരെ നിയമിക്കാൻ നിർദ്ദേശിച്ചാലും താൻ ഇടപെടും എന്നും ഗവർണർ മുന്നറിയിപ്പ് കൊടുത്തു.
https://www.facebook.com/Malayalivartha
























