ആ കുഞ്ഞിന്റെ വേദന കണ്ടപ്പോൾ മുതൽ ഓർക്കുന്നത് സ്വന്തം മകനെയാണ്; അവന്റെ കൈയിൽ നിന്നും ഒരു പേന തട്ടിത്തെറിപ്പിച്ച വ്യക്‌തിയോട് പോലും അവന്റെ സങ്കടം കണ്ട് സഹിക്ക വയ്യാതെ പോയി സംസാരിച്ചിട്ടുണ്ട്; കാറിൻമേൽ ചവിട്ടിയതിന്റെ പേരിൽ ചവിട്ട് കൊണ്ട ആ കുഞ്ഞിന്റെ ശരീരത്തിലെ വേദന മാറുമായിരിക്കാം; അവന്റെ മനസ്സിനും അഭിമാനത്തിനുമേറ്റ ക്ഷതം അത്ര പെട്ടെന്ന് മാറുമോ? തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്

ഇന്നും ആവർത്തിച്ച് കാണുന്ന സ്വപ്‌നങ്ങളിൽ പലതും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബുള്ളിയിങ്ങും വിവിധ പരിഹാസങ്ങളുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എത്രയൊക്കെ മറന്നുവെന്നുറപ്പ് വരുത്തിയാലും ഇടക്കിടെ അവ തികട്ടി വരും, അസ്വസ്‌ഥത പകരും. കുട്ടിക്കാലം വല്ലാത്തൊരു സ്വാധീനകാലമാണ്. ഫേസ്ബുക്കിലൂടെ തന്റെ കുട്ടിക്കാല ഓർമ്മ പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോക്‌ടർ ഷിംന അസീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇന്നും ആവർത്തിച്ച് കാണുന്ന സ്വപ്‌നങ്ങളിൽ പലതും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബുള്ളിയിങ്ങും വിവിധ പരിഹാസങ്ങളുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എത്രയൊക്കെ മറന്നുവെന്നുറപ്പ് വരുത്തിയാലും ഇടക്കിടെ അവ തികട്ടി വരും, അസ്വസ്‌ഥത പകരും. കുട്ടിക്കാലം വല്ലാത്തൊരു സ്വാധീനകാലമാണ്.
കാറിൻമേൽ ചവിട്ടിയതിന്റെ പേരിൽ ചവിട്ട് കൊണ്ട ആ കുഞ്ഞിന്റെ ശരീരത്തിലെ വേദന മാറുമായിരിക്കാം. അവന്റെ മനസ്സിനും അഭിമാനത്തിനുമേറ്റ ക്ഷതം അത്ര പെട്ടെന്ന് മാറുമോ? സംശയമാണ്. ചിലപ്പോൾ അതിഥി തൊഴിലാളികളെ അവജ്‌ഞയോടെ കാണുന്ന സമൂഹത്തിന്റെ മനോഭാവത്തോട് അവനും കുടുംബവും താദാത്മ്യം പ്രാപിച്ചിരിക്കാം. ശീലം പോലുമായിട്ടുണ്ടാകാം.
ആ കുഞ്ഞിന്റെ വേദന കണ്ടപ്പോൾ മുതൽ ഓർക്കുന്നത് സ്വന്തം മകനെയാണ്. അവന്റെ കൈയിൽ നിന്നും ഒരു പേന തട്ടിത്തെറിപ്പിച്ച വ്യക്‌തിയോട് പോലും അവന്റെ സങ്കടം കണ്ട് സഹിക്ക വയ്യാതെ പോയി സംസാരിച്ചിട്ടുണ്ട്. എല്ലാ രക്ഷിതാക്കൾക്കും അതങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.
മക്കളുടെ അടുത്തേക്കുള്ളൊരു നീണ്ട യാത്രയിലാണ്... ഇനിയവരെ കണ്ട് നെഞ്ചോട് ചേർത്താൽ പോലും ആ വീഡിയോ തന്ന ആഘാതത്തിൽ നിന്ന് എത്രത്തോളം മുക്‌തയാകുമെന്നറിയില്ല... പാവം ആ കുഞ്ഞ്...
https://www.facebook.com/Malayalivartha





















