Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍

24 JUNE 2026 06:38 PM IST
മലയാളി വാര്‍ത്ത

നിയന്ത്രണം വിട്ട മിനി ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലില്‍ വിദ്യാര്‍ഥിയടക്കം മൂന്ന് പേരുടെ ജീവനെടുത്ത ദുരന്തഭൂമിയില്‍ സ്വന്തം മകനെന്ന് തിരിച്ചറിയാതെ രക്ഷകനായി മാറിയതിനെക്കുറിച്ച് പറയുമ്പോള്‍ സനില്‍കുമാറിന് ഇപ്പോഴും നടുക്കം മാറുന്നില്ല. ഒരു കുട്ടിയുടെ കാല്‍വിരല്‍ മണ്ണിനിടയില്‍ കണ്ടപ്പോള്‍ അതു സ്വന്തം മകന്‍ നവനീതാണെന്നു സനില്‍കുമാര്‍ കരുതിയിരുന്നില്ല. കൈകൊണ്ട് മണ്ണു നീക്കിയപ്പോള്‍ കണ്ട മറ്റൊരു കുട്ടിയെയും രക്ഷിച്ചു. മൂക്കില്‍നിന്നു രക്തം വാര്‍ന്നും ശരീരത്തില്‍ ചതവേറ്റും പുറത്തെടുത്ത മകനെ ആശുപത്രിയിലെത്തിക്കാന്‍ പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്ന് സനില്‍ കുമാര്‍ പറയുന്നു.

 

കിഴക്കേക്കര സെന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ നവനീതിനെ സ്‌കൂട്ടറില്‍ ബസ് സ്റ്റോപ്പിലെത്തിച്ചതായിരുന്നു. മകനെ ഇറക്കിയ ശേഷം അല്‍പം മാറി നില്‍ക്കുമ്പോഴാണ് ദുരന്തം വിതച്ച ലോറി പാഞ്ഞെത്തിയത്. അനുവദിച്ചതിന്റെ ഇരട്ടിയിലേറെ മണ്ണുമായി അമിതവേഗത്തിലോടിച്ച മിനി ടിപ്പര്‍ ലോറി ബൈക്കിലിടിച്ചശേഷം ബസ് കാത്തുനിന്നവരുടെ ഇടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.

അപകടം നടന്നയുടന്‍ സനില്‍കുമാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തി. മണ്ണുമൂടിക്കിടന്ന നിലയില്‍ ഒരു കുട്ടിയുടെ കാല്‍വിരല്‍ കണ്ട അദ്ദേഹം അത് സ്വന്തം മകന്റേതാണെന്ന് കരുതിയിരുന്നില്ല. കൈകൊണ്ട് വേഗത്തില്‍ മണ്ണുമാറ്റിയ സനില്‍കുമാര്‍ മറ്റൊരു കുട്ടിയെക്കൂടി അവിടെനിന്ന് ജീവനോടെ രക്ഷപ്പെടുത്തി. ഒടുവില്‍ പുറത്തെടുത്തത് മൂക്കില്‍നിന്ന് ചോര വാര്‍ന്നൊഴുകി, ശരീരമാസകലം ചതവേറ്റ സ്വന്തം മകന്‍ നവനീതിനെയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആ പിതാവ് തകര്‍ന്നുപോയി.

പരിക്കേറ്റ മകനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടാന്‍ ശ്രമിച്ച സനില്‍കുമാറിന് നേരെ പല വാഹനങ്ങളും കൈകാണിച്ചെങ്കിലും ആരും നിര്‍ത്താന്‍ തയ്യാറായില്ല. ഒടുവില്‍ അവിടെയെത്തിയ ഒരു സുഹൃത്തിന്റെ ബൈക്കിന് നടുവിലിരുത്തിയാണ് നവനീതിനെ ആശുപത്രിയിലെത്തിച്ചത്. ഭാഗ്യം കൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടിയ നവനീതിനെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വൈകിട്ടോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരൊറ്റ നിമിഷത്തെ അശ്രദ്ധയും നിയമലംഘനവും കവര്‍ന്നെടുത്ത മൂന്ന് ജീവനുകളുടെ നടുക്കത്തിലാണ് ഇപ്പോഴും ഈ പ്രദേശം.

 

 

 

കൊട്ടാരക്കരയ്ക്കടുത്ത് അമ്പലത്തുംകാല-നീലേശ്വരം റോഡിലുള്ള മുക്കോണി മുക്കില്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പി. പാര്‍ഥിപ് (15), കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ മെക്കാനിക് അജയന്‍ ആചാരി (50), ബൈക്ക് യാത്രികനും പാരലല്‍ കോളജ് അധ്യാപകനുമായ ആര്‍.വി. ഹരിലാല്‍ (54) എന്നിവരാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍. ലോറി ഡ്രൈവറായ നിസാം (40), സ്‌കൂള്‍ വിദ്യാര്‍ഥികളായ കൗശല്‍ (14), ഋഷഭ് (15), നവനീത് കൃഷ്ണന്‍ (14), ജിബിമോള്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ കൗശലിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അനുവദനീയമായ അളവിന്റെ ഇരട്ടിയിലേറെ മണ്ണും നിറച്ച് അമിതവേഗതയിലെത്തിയ മിനി ടിപ്പര്‍ ലോറി ആദ്യം ഹരിലാല്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിനെ വെട്ടിച്ച് ബ്രേക്ക് ചെയ്ത ടിപ്പര്‍ ഏകദേശം 10 മീറ്ററോളം റോഡിലൂടെ നിരങ്ങിനീങ്ങി ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (15 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (18 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (21 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (29 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (34 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (46 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends