എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍

വിദ്യാര്‍ഥി സൗഹൃദവും സുതാര്യവും കാര്യക്ഷമവുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍. സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മാനേജുമെന്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.
എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍, വിദ്യാര്‍ഥികളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവേശനഅലോട്ട്‌മെന്റ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തും. സര്‍വകലാശാലാ അധികൃതരും എന്‍ജിനിയറിങ് കോളേജ് നേതൃത്വവും സര്‍ക്കാര്‍ സംവിധാനവും ഒരുമിച്ച് സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകരമാകും. ' സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജ് അസോസിയേഷന്‍ പ്രതിനിധികള്‍, സര്‍വകലാശാലാ നേതൃത്വങ്ങള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
https://www.facebook.com/Malayalivartha

























