പാറശ്ശാല ഷാരോണ്‍ കൊലക്കേസ്... ഗ്രീഷ്മയുടെ വീട്ടില്‍നിന്നും തെളിവുകള്‍ കണ്ടെടുത്തു

പാറശ്ശാല ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു. കഷായമുണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവുമാണ് കണ്ടെടുത്തത്. ഗ്രീഷ്മയുമായുള്ള തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.
നേരത്തെ കളനാശിനിയുടെ കുപ്പി കുളക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും.
ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയത് ഷാരോണ്‍ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മയുടെ മൊഴി.
അതിനിടെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ടുപൊളിച്ചതില്‍ തമിഴ്‌നാട് പൊലീസിനോട് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് വീടിന്റെ പൂട്ടു പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























