ധനവകുപ്പിന്റെ ചുമതല താല്‍ക്കാലികമായി മുഖ്യമന്ത്രിയ്ക്ക്

ധനവകുപ്പിന്റെ ചുമതല താത്ക്കാലികമായി മുഖ്യമന്ത്രി ഏറ്റെടുക്കും. ഏറ്റെടുക്കാന്‍ മാണി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മദ്യനയത്തില്‍ കൂടുതല്‍ കര്‍ശന നടപടി കൊണ്ടുവരും. ഹൈക്കോടതി വിധിയില്‍ മാണിക്കെതിരായി എന്താണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഉണ്ണിയാടന്റെ രാജിയില്‍ തീരുമാനം മാണിയുമായി ആലോചിച്ചശേഷം മാത്രമായിരിക്കും. ബാബുവിനെതിരെ ബിജു രമേശ് എന്തുതെളിവാണ് കൊണ്ടുവന്നിട്ടുള്ളത്. ഒരു കൊല്ലമായല്ലോ പറയുന്നു, തെളിവെന്തെന്ന് മാധ്യമങ്ങള്‍ കൂടി അന്വേഷിക്കണം. അഴിമതി ആക്ഷേപങ്ങള്‍ പറഞ്ഞ് സര്‍ക്കാരിനെ നിര്‍വീര്യമാക്കാന്‍ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























