Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് നീതി ലഭിച്ചില്ല... എന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ചില കേന്ദ്രങ്ങളുണ്ട്, വ്യക്തികളുണ്ട്; അവരോട് പരിഭവമില്ല ജോസഫിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല; ഇപ്പോള്‍ നടക്കുന്നത് തേജോവധം

11 NOVEMBER 2015 11:34 PM IST
മലയാളി വാര്‍ത്ത.

നിയമ മന്ത്രിയെന്ന നിലയില്‍ നിയമത്തോടുള്ള ആദരസൂചകമായാണ് തന്റെ രാജിയെന്ന് കെ.എം മാണി. തനിക്കെതിരെ ജഡ്ജിയുടെ ഭാഗത്തുനിന്നും ഗുരുതരമായ കുറ്റാരോപണം ഉണ്ടായിട്ടില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കോടതി ഉത്തരവിന്റെ പേരില്‍ ധാര്‍മികമായോ നിയമപരമായോ രാജിവെക്കേണ്ടതില്ല. മനഃസാക്ഷിയുടെ പ്രേരണയിലാണ് രാജിയെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ചില കേന്ദ്രങ്ങളുണ്ട്, വ്യക്തികളുണ്ട്. അവരോട് പരിഭവമില്ല. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നത്. പിന്നില്‍ ആരെന്ന് അറിയാം. പക്ഷേ മാന്യതകൊണ്ട് ഇപ്പോള്‍ പറയുന്നില്ല. തനിക്ക് നീതി ലഭിച്ചില്ല. യു.ഡി.എഫില്‍നിന്ന് കൂടുതല്‍ പരിഗണന പ്രതീക്ഷിച്ചിരുന്നു. തനിക്കെതിരെ എഫ്.ഐ.ആര്‍ എടുക്കാന്‍ പാടില്ലായിരുന്നു. എന്റെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ല. നൂറു ശതമാനം മനഃസാക്ഷിയുടെ പ്രേരണയിലാണ് രാജിവച്ചത്.
പി.ജെ. ജോസഫ് തനിക്കൊപ്പം രാജിവയ്ക്കണമെന്ന് ആഗ്രഹിച്ചിട്ടും ആവശ്യപ്പെട്ടിട്ടുമില്ല. ഉണ്ണ്യാടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടില്ല. തന്നോടുള്ള സ്‌നേഹത്തിന്റെ ഭാഗമായാണ് ഉണ്ണ്യാടന്റെ രാജി. എന്നോടൊപ്പം എന്റെ പാര്‍ട്ടിയില്‍പ്പെട്ട ആരെങ്കിലും രാജിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടന്നു. ഇപ്പോള്‍ നടക്കുന്നത് തേജോവധമാണ്. രാഷ്ട്രീയം ഇങ്ങനെയാണ്. ആരോപണങ്ങള്‍ ജനസേവനത്തിന്റെ ഭാഗമാണ്.
സീസറിന്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കുമെന്ന കോടതി പരാമര്‍ശം ആരോപണ വിധേയനായ മന്ത്രി സ്ഥാനത്തിരിക്കെ അന്വേഷണം എങ്ങനെ മുന്നോട്ട് പോകുമെന്നാണ്. അല്ലാതെ താന്‍ കുറ്റക്കാരനാണെന്നല്ല.
അയോഗ്യനാക്കാന്‍ പോകുന്നതിനാല്‍ അതിനേക്കാള്‍ മുമ്പേ രാജിവച്ചേക്കാം എന്ന ചിന്തയാണ് പി.സിയുടെ രാജിക്ക് കാരണം. ഉമ്മന്‍ ചാണ്ടിയോട് പരിഭവമില്ല. എല്ലാവരോടും സമഭാവനയോടെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നയാളാണ് ഉമ്മന്‍ ചാണ്ടി.
പാലയിലെ സമ്മതിദായകര്‍ തനിക്ക് നല്‍കിയ വാത്സല്യവും കേരള ജനത നല്‍കിയ സ്‌നേഹവുമാണ് രാഷ്ട്രീയ ജീവിതത്തിലെ മുതല്‍ക്കൂട്ട്. സുധാര്യവും സംശുദ്ധവുമായ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവതമാണ് തന്റെ കൈമുതലെന്നതില്‍ അഭിമാനമുണ്ട്.
ആരോഗ്യം ഉണ്ടായിരിക്കുകയും പാലായിലെ ജനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നിടത്തോളം കാലം താന്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. എന്നും മന്ത്രിയും എം.എല്‍.എയും ആയിരിക്കാന്‍ ആഗ്രഹവുമില്ല. എല്ലാ പ്രോത്സാഹനവും നല്‍കിയ പാല നിവാസികള്‍ക്ക് നന്ദി. അവര്‍ നല്‍കിയ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends