Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യപ്രതിജ്ഞ ഇന്ന് : ചരിത്രത്തിലാദ്യമായി ബിജെപി അംഗം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

12 NOVEMBER 2015 09:45 AM IST
മലയാളി വാര്‍ത്ത.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 10.30 നുമായിരിക്കും സത്യപ്രതിജ്ഞ. ആദ്യയോഗവും വ്യാഴാഴ്ച നടക്കും. ഒക്ടോബര്‍ 31നും നവംബര്‍ അഞ്ചിനും ഭരണ സമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുന്നത്. മറ്റ് 49 സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയ്ക്ക് വെവ്വേറെ തീയതികള്‍ നിശ്ചയിച്ചിട്ടുണ്ട്. 

ഏറ്റവും പ്രായംകൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. മറ്റുള്ളവര്‍ക്ക് ഈ വ്യക്തി സത്യവാചകം ചൊല്ലിക്കൊടുക്കും. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ബന്ധപ്പെട്ട വരണാധികാരികളുടെ മുമ്പിലാണ് സത്യപ്രതിജ്ഞ. കോര്‍പ്പറേഷനുകളില്‍ കളക്ടര്‍മാര്‍ മുമ്പാകെയാണ് ചടങ്ങ്. ബിജെപി സത്യവാചകം ചൊല്ലും. സിപിഎം പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റുചൊല്ലും. സാങ്കേതികമായി പ്രതിപക്ഷത്താണെങ്കിലും ബിജെപിയിലെ മുതിര്‍ന്ന അംഗം പറയുന്നതായിരിക്കും ഇന്നു കൗണ്‍സില്‍ ഹാളില്‍ സിപിഎം പ്രതിനിധികള്‍ ഉള്‍പ്പെടെ 99 അംഗങ്ങളും ഏറ്റുചൊല്ലുക. കോര്‍പറേഷന്‍ കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങാണു വേദി. കേവലഭൂരിപക്ഷമില്ലാതെ, സിപിഎം ഭരണനേതൃത്വം വഹിക്കാന്‍ തയാറെടുക്കുന്നതിനിടെ നടത്തുന്ന ചടങ്ങ് വരുംദിവസങ്ങളിലെ നടപടിക്രമങ്ങളിലേക്കുള്ള സൂചനയായിരിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ചരിത്രത്തില്‍ ആദ്യമായാണു ബിജെപി പ്രതിനിധിക്ക് ഇത്തരത്തിലൊരു അവസരം ലഭിക്കുന്നത്. ഇന്നു രാവിലെ 11.30നാണു പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ.
ജില്ലാ വരണാധികാരി മുതിര്‍ന്ന അംഗത്തിനു സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടര്‍ന്നു മുതിര്‍ന്ന അംഗം മറ്റുള്ളവരെ പ്രതിജ്ഞ ചെയ്യിക്കുകയുമാണു നടപടിക്രമം. കലക്ടര്‍ ബിജു പ്രഭാകര്‍ ആണു കോര്‍പറേഷനിലെ വരണാധികാരി. പൂജപ്പുര വാര്‍ഡില്‍ നിന്നു വിജയിച്ച ബിജെപി പ്രതിനിധി ഡോ. വി. വിജയലക്ഷ്മിക്കാണു കലക്ടര്‍ ആദ്യം സത്യവാചകം ചൊല്ലിക്കൊടുക്കുക. തുടര്‍ന്നു സിപിഎം അംഗങ്ങള്‍ അടക്കമുള്ളവരെ പ്രതിജ്ഞ ചെയ്യിക്കാനുള്ള ഭാഗ്യം വിജയലക്ഷ്മിക്കാണ്. വിജയലക്ഷ്മി ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചൊല്ലുമെങ്കിലും സിപിഎം അംഗങ്ങളെക്കൊണ്ടു ദൃഢപ്രതിജ്ഞയെടുപ്പിക്കും.. വാര്‍ഡ് നമ്പര്‍ ക്രമത്തിലാണ് അംഗങ്ങള്‍ തുടര്‍ന്നു പ്രതിജ്ഞ ചെയ്തു കൗണ്‍സിലിന്റെ ഭാഗമാകുക.
സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കുന്നവര്‍ക്കു മാത്രമേ 18, 19 തീയതികളില്‍ നടക്കുന്ന അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയൂ. ഇപ്പോള്‍ ഇതിന് കഴിയാത്തവര്‍ തിരഞ്ഞെടുക്കപ്പെട്ട തീയതിമുതല്‍ 30 ദിവസത്തിനകം അതത് സ്ഥാപനത്തിലെ ചെയര്‍പേഴ്‌സന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. ഇല്ലെങ്കില്‍ ആ വ്യക്തി സ്വമേധയാ സ്ഥാനമൊഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കും.

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷ, ഉപാധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. ഇതിന്റെ തീയതിയും സമയവും കാണിച്ച് അംഗങ്ങള്‍ക്ക് നിശ്ചിതമാതൃകയില്‍ നോട്ടീസും നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends