യുഡിഎഫ് സര്‍ക്കാര്‍ വെന്റിലേറ്ററില്‍, മാണി ഓക്‌സിജന്‍ മാസ്‌ക് എടുക്കേണ്ട സമയം യുഡിഎഫിന്റെ ശ്വാസം നിലയ്ക്കും

കെ എം മാണി ഓക്‌സിജന്‍ മാസ്‌ക് എടുക്കേണ്ട സമയം യുഡിഎഫിന്റെ ശ്വാസം നിലയ്ക്കും. ബാര്‍ക്കേസ് പുതിയ വിദാങ്ങളിലേക്ക് പോകുമ്പോള്‍ സര്‍ക്കാരിന്റെ നിലയാണ് പരുങ്ങലിലാകുന്നത്. മാണിയെക്കാള്‍ കൂടുതല്‍ അഴിമതി നടത്തിയത് മന്ത്രി കെ ബാബുവാണെന്ന് ഉയരുന്ന സാഹചര്യത്തിലാണിത്. കേസുകള്‍ പുതിയ മാനങ്ങളിലേക്ക് കടക്കുമ്പോള്‍ കുരുക്ക് മുറുകുന്നത് മന്ത്രി കെ ബാബുവിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമാണ്. ബാബുവിന് പിറകേ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വിഎസ് ശിവകുമാര്‍ ലിസ്റ്റില്‍ എല്ലാ മന്ത്രിമാരുടെയും പേരുകള്‍ കടന്നു കൂടുന്നതാണ് യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും നില പരുങ്ങലിലാകാന്‍ കാരണം.
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടു കൊണ്ട് ഐ ഗ്രൂപ്പ് എ ഗ്രൂപ്പിന്റെ മുഖ്യശക്തിയായ കെ ബാബുവിനെ കൂടി ബാര്‍ക്കേസില്‍ രാജി വയ്പ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ രമേശ് ചെന്നിത്തലയുടെ പങ്കു വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്തു വിടാന്‍ എ ഗ്രൂപ്പ് തയ്യാരെടുത്ത് കഴിഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് ബാര്‍ വിവാദം അണയാതെ ആളി കത്തുവാന്‍ കാരണമായത്. അതിന്റെ ഇരയാണ് കെ എം മാണി. ഇത് മാണി തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. തനിക്ക് നീതി ലഭിച്ചില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മാണി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല ബാറുകാരും തങ്ങളെ ചതിച്ച മന്ത്രിമാര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിന് തെളിവാണ് കഴിഞ്ഞ ദിവസം ഇന്നു ഞാന്‍ നാളെ നിങ്ങളൊക്കെ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ ബ്ലാക്‌മെയിലിംഗിന്റെ വ്യക്തമായ സന്ദേശം നല്കുകയാണ് ബാറുടമ എലഗന്റ് ബിനോയ്.
ബിജുരമേശാണ് കൂടുതല്‍ ആക്രമണവുമായി മുന്നിട്ട് നില്‍ക്കുന്നത്. മന്ത്രികെ ബാബുവിനെതിരെ ശക്തമായ ആരോപണമാണ് ബിജുരമേശ് ഉന്നയിച്ചത്. മാത്രമല്ല വിജിലന്‌സിനെ ഇപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവെന്നും അതിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നും ബിജു ആരോപിച്ചിരുന്നു. കള്ളനെ രക്ഷിക്കാന്‍ പെരുങ്കള്ളന്‍മാര്‍ ശ്രമിക്കുന്നുവെന്നപോലെ.
ആരോപണങ്ങളില്‍ യുഡിഎഫിലെ ഘടക കക്ഷികള്‍ അസംതൃപ്തരാണ്. ആര്‍എസ്പിയും ജനതാദളും യുഡിഎഫ് വിടാന്‍ തയ്യാരെടുത്ത് കഴിഞ്ഞു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കനാണ് അവരുടെ തീരുമാനം. മുസ്ലിം ലീഗും മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണത്തില്‍ അസംതൃപ്തരാണ്. അവര്‍ പല പ്രാവിശ്യം തങ്ങളുടെ അസംതൃപ്തി ഇക്കാര്യത്തില്‍ വ്യത്മാക്കിയിരുന്നു. യുഡിഫിനൊപ്പം തുടര്‍ന്നാല്‍ ഇനി നിലനില്‍പ്പില്ലെന്നാണ് ഘടക കക്ഷികളുടെ വിലയിരുത്തല്‍. തന്നെക്കാല്‍ കൂടുതല്‍ തെളിവുകള്‍ ബാബുവിനെതിരെയാണെന്ന് കെ എം മാണി ഇന്ന പറഞ്ഞത് യുഡിഫിന്റെ നില പരിതാപകരമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ എത് നിമിഷവും വീഴുമെന്ന് തന്നെയാണ് ഇത് നല്‍കുന്ന സുചന. ബാബുവിന് പണം നേരിട്ട് നല്‍കിയെന്ന ആരോപണമുന്നയിച്ച ബിജു രമേശിന്റെ അഭിപ്രായം ചൂണ്ടികണിച്ച മാണി ഭരണകക്ഷിയിലെ ഒരാള്‍ക്കെതിരെ മാണി നേരിട്ട് ആരോപണമുന്നയിക്കുന്നത് ഇത് ആദ്യമാണ്.
മന്ത്രി ബാബു ആവശ്യപ്പെട്ടതു പ്രകാരം താന്‍ നേരിട്ട് കോഴപ്പണം നല്‍കിയെന്ന ആരോപണമാണ് ബിജു ഉന്നയിച്ചിരിക്കുന്നത്. താന്‍ കോഴ വാങ്ങിയെന്നത് കേട്ടുകേള്‍വി മാത്രമാണ്. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് മാണി ബാബുവിനെതിരെ തിരിഞ്ഞത്.
ബാബുവിന് രണ്ടുതവണ അമ്പതു ലക്ഷം രൂപ വീതം തിരുവനന്തപുരം സെക്രട്ടേറിയറ്റിലെത്തി നല്‍കിയതായി ബിജു രമേശ് ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാണി ബാബുവിനെതിരെ രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.
മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ താന്‍ സമ്മതം അറിയിച്ചതാണ്. കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കണമെന്ന സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha