കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ആരോപണം; മുഖ്യമന്ത്രിക്കെതിരെയുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഒരു ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നീക്കങ്ങൾ ശക്തമാകുകയാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുകയാണ്.
വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഗവർണറാണ് വെളിപ്പെടുത്തിയത്. ഈ കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി സമർപ്പിച്ചത്. വിജിലൻസ് കോടതിയെ പരാതിയുമായി സമീപിച്ചത് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ്.
എന്നാൽ സർക്കാർ വാദിക്കുന്നത് ഹർജി നിലനിൽക്കില്ലെന്നാണ്. കേസ് നിലനിൽക്കുമോ ഇല്ലയോ എന്നതിലാണ് കോടതിയിൽ ഇപ്പോൾ വാദം നടക്കുന്നത്. സർക്കാരിന് വേണ്ടി ഹാജരാകുന്നത് ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ്. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് ജ്യോതികുമാർ ചാമക്കാല ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട് .
പക്ഷെ രാജ്ഭവൻ ഇതുവരെ മറുപടി കൊടുത്തിട്ടില്ല. ഈ വിഷയത്തിൽ രാജ്ഭവന്റെ മറുപടി കൂടെ അറിയുക നിർണായകമായിരിക്കും. അതേസമയം ഗവര്‍ണര്‍ ഉറച്ച തീരുമാനത്തിലാണ്. സംസ്ഥാനത്ത് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ഖാന്‍ രംഗത്തെത്തി. മൈനസ് 40 ഡിഗ്രിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്കു പോലും പെന്‍ഷന്‍ 10 വര്‍ഷം കഴിഞ്ഞാണ് നല്‍കുന്നത്.
ഇവിടെ രണ്ടുവര്‍ഷം കഴിഞ്ഞവര്‍ രാജിവച്ച് പാര്‍ട്ടിയെ സേവിക്കുന്നു. വിഷയം അഡ്വക്കേറ്റുമാരായി ചര്‍ച്ച ചെയ്‌തെന്നും ഗവര്‍ണര്‍. തിരുവനന്തപുരം സംസ്‌കൃത കോളജില്‍ വിവാദ ബാനര്‍ ഉയര്‍ത്തിയ എസ്എഫ്‌ഐയ്ക്കും വിമര്‍ശനം. അവര്‍ പഠിച്ചതേ പാടൂ, സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളാണ് പ്രശ്‌നമെന്നും ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























