ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
100 കിലോമീറ്ററിനടുത്തു ബസിന് വേഗത ഉണ്ടായിരുന്നതും, ദേശീയ പാതയിലെ റോഡരുകില്‍ മഞ്ഞ നിറത്തില്‍ ജാഗ്രതാ ലൈന്‍ വരയ്ക്കാത്തതും, മാലിന്യക്കൂമ്പാരവും അപകട കാരണമായി മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്, ആര്‍ടിഒ, എം.കെ. ജയകുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കു കൈമാറിയിട്ടുണ്ട്.
ഒക്ടോബര്‍ അഞ്ചിന് രാത്രി വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തു വച്ചായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ടൂറിസ്റ്റ് ബസ് സൂപ്പര്‍ഫാസ്റ്റ് ബസിനു പിന്നിലിടിച്ച അപകടത്തില്‍ ഇരു ബസുകളിലുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha

























