കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ പരുക്കേറ്റ പാടുകൾ , വസ്ത്രങ്ങള്‍ കീറിയ നിലയിൽ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട് ബാലുശേരിയിൽ ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവർ മരിച്ച നിലയില്‍. മഞ്ഞപ്പാലം കാട്ടാംവെള്ളി സ്വദേശി മന്‍സൂര്‍ (39)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തില്‍ ദുരൂഹത ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയോടെയാണ് മണ്‍സൂറിനെ ബസ് സ്റ്റാന്റിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാത്രമല്ല ഇയാളുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്. ഒപ്പം തന്നെ വസ്ത്രങ്ങള്‍ കീറിയ നിലയിലുമാണ്. ഈ സാഹചര്യത്തിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തിനു പിന്നാലെ ഇന്നലെ മണ്‍സൂറിനൊപ്പം ബസ് സ്റ്റാന്റിലേക്ക് പോയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ബാലുശേരി എസ്.ഐ കെ റഫീക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha



























