പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു; കേസെടുത്ത് പോലീസ്; സംഭവം കൊച്ചിയിൽ

കൊച്ചി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പട്ടിമറ്റം സ്വദേശിയായ കിരണിനെതിരെയാണ് പരാതി. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം കലോത്സവത്തിൽ പങ്കെടുത്തുവരുന്നതിനിടെ അധ്യാപകന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
https://www.facebook.com/Malayalivartha



























