ജോലിക്കു പോകുന്നതിനായി റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഹൈദരാബാദില്‍ ദാരുണാന്ത്യം

ജോലിക്കു പോകുന്നതിനായി റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഹൈദരാബാദില്‍ ദാരുണാന്ത്യം.
പടിയൂര്‍ സ്വദേശി വിരുത്തിപറമ്പില്‍ നിവേദിത ആണ് മരിച്ചത് . 26 വയസായിരുന്നു ഹൈദരാബാദില്‍ ഇടിവി ഭാരത് ചാനലില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്നു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ നിവേദിതയെ എതിരെ വന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി തൃശൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. വിരുത്തിപറമ്പില്‍ സൂരജ് പിതാവാണ്. ബിന്ദുവാണ് അമ്മ. ശിവപ്രസാദ് സഹോദരനാണ്.
അതേസമയം ഡല്‍ഹിയില്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മാധ്യമ പ്രവര്‍ത്തകന്റെ നില ഗുരുതരമായി തുടരുന്നു. കൈരളി ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. സൂറത്തില്‍ വെച്ചാണ് സിദ്ധാര്‍ത്ഥ് ട്രെയിനില്‍ നിന്ന് വീണത്. ദില്ലിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നതെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha



























